Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേലിട്ട് പാലത്തിങ്കൽ...

മേലിട്ട് പാലത്തിങ്കൽ തറവാട്ട് സംഗമ രജതജൂബിലി ആഘോഷം

text_fields
bookmark_border
ഗുരുവായൂര്‍: ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഞായറാഴ്ച താമരയൂരിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും കിറ്റ് വിതരണവും ജില്ല സഹകരണ ആശുപത്രി പ്രസിഡൻറ് ടി.കെ. പൊറിഞ്ചു ഉദ്ഘാടനം ചെയ്യും. യുവജന സംഗമം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രഫ. എം.ഡി. ജോസ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് കാവീട് പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം ഫാ. ടോളസ് ആലുക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം ചൊവ്വാഴ്ച രാവിലെ 11ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണം നടത്തും. എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, അനിൽ അക്കര, നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി എന്നിവർ മുഖ്യാതിഥികളാവും. ജയരാജ് വാര്യർ അവതരിപ്പിക്കുന്ന കാരിക്കേച്ചറും കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ എം.വി. തോമസ്, എം.എഫ്. ജോയ്, എം.ഡി. ബെന്നി, എം.ജെ. ലോറൻസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story