Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിജീവനത്തിന്​...

അതിജീവനത്തിന്​ തുമ്പൂര്‍മുഴി; ഉദ്യാനം ഒന്നിന് തുറക്കും

text_fields
bookmark_border
കുട്ടികളുടെ പാര്‍ക്കിേലക്ക് തല്‍ക്കാലം പ്രവേശനം ഇല്ല അതിരപ്പിള്ളി: തകർച്ചയിൽ നിന്ന് തുമ്പൂര്‍മുഴി അതിജീവനത്തിനൊരുങ്ങുന്നു. തുമ്പൂര്‍മുഴിയെയും ഏഴാറ്റുമുഖത്തെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലൂടെ പ്രകൃതി സൗന്ദര്യം ആവോളം നുകരാം. ചിത്രശലഭങ്ങളുടെ ഉദ്യാനവും ആസ്വദിക്കാം. പ്രളയത്തെ തുടര്‍ന്ന് സുരക്ഷ കാരണങ്ങളാല്‍ അടച്ച തുമ്പൂര്‍മുഴി ഉദ്യാനം ഒക്‌ടോബര്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറക്കും. തുമ്പൂര്‍മുഴിയില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) യോഗത്തിലാണ് തീരുമാനം. തുമ്പൂര്‍മുഴി തൂക്കുപാലവും മറ്റും സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ക്ലീന്‍ചിറ്റ് നല്‍കി. ഈ മേഖലയില്‍ വനംവകുപ്പ് അധീനതയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം നേരത്തെ തുറന്നെങ്കിലും തുമ്പൂര്‍മുഴി അടച്ചതു കാരണം സഞ്ചാരികൾ കുറഞ്ഞിരുന്നു. വെള്ളപ്പൊക്കത്തില്‍ തകർന്ന സുരക്ഷമതിലുകളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാകാത്തതിനാൽ കുട്ടികളുടെ പാര്‍ക്കിൽ പ്രവേശനം ഇല്ല. ഈ സമയത്ത് കുട്ടികള്‍ക്ക് പ്രവേശനഫീസ് നല്‍കേണ്ട. തുമ്പൂര്‍മുഴി ഉദ്യാനത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നേരത്തെ അംഗീകാരം ലഭിച്ച 4.5 കോടിയുടെ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എ.സി. കോണ്‍ഫറന്‍സ് ഹാള്‍, കുട്ടികളുടെ പാര്‍ക്കി​െൻറ വികസനം, പുതിയ നടപ്പാതകള്‍, ജലധാര, ലഘുമേല്‍പാലങ്ങള്‍, ദീപാലങ്കാരങ്ങള്‍, ഇരിപ്പിടങ്ങള്‍, സുരക്ഷക്കായി കാമറകള്‍, ഡീസല്‍ ജനറേറ്റര്‍ തുടങ്ങിയ നവീകരണങ്ങളാണ് നടക്കുന്നത്. പാര്‍ക്കിങ് ഏരിയയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പുറത്താണ് നിർത്തുന്നത്. പ്രളയത്തില്‍ ഒരു കോടിയുടെ നഷ്ടമാണ് തുമ്പൂര്‍മുഴിയില്‍ സംഭവിച്ചത്. ആനമല പാത തകര്‍ന്നതിനാല്‍ മാസങ്ങളായി ടൂറിസം വാഹന സര്‍വിസ് മുടങ്ങി. എന്നാല്‍ തട്ടേക്കാട്, കോടനാട്, ഇടുക്കി, ജടായുപാറ എന്നിവിടങ്ങളിലേക്ക് ചാലക്കുടിയില്‍നിന്ന് ടൂറിസം പാക്കേജ് തുടങ്ങി നഷ്ടം നികത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story