Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെയര്‍ കേരള റീസര്‍ജൻറ് ...

കെയര്‍ കേരള റീസര്‍ജൻറ് കേരള ലോണ്‍ പദ്ധതിക്ക് തുടക്കം മൈക്രോഫിനാൻസിെൻറ പേരിൽ ബ്ലേഡ്​ കമ്പനികൾ -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

text_fields
bookmark_border
കുന്നംകുളം: മൈക്രോ ഫിനാന്‍സി​െൻറ പേരില്‍ ബ്ലേഡ് കമ്പനിപോലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബ്ലേഡ് കമ്പനികളെയും അത്തരം സാമ്പത്തിക സ്ഥാപനങ്ങളെയും നിയന്ത്രിക്കും. കുന്നംകുളത്ത് കെയര്‍കേരളയുടെ ഭാഗമായി സഹകരണ ബാങ്കുകള്‍ വഴി നടപ്പാക്കുന്ന റീസര്‍ജൻറ് കേരള ലോണ്‍ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തില്‍ 1,500 വീടുകള്‍ നിർമിക്കും. ഗുണഭോക്താക്കളുടെ പേരു വിവരങ്ങള്‍ റവന്യു വകുപ്പ് നല്‍കുന്ന മുറക്ക് വീടുപണി തുടങ്ങും. കെയര്‍ലോണി​െൻറ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള അനുവാദപത്രവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ചെയ്തു. 89 അയല്‍ക്കൂട്ടങ്ങളിലായി 384 ഗുണഭോക്താക്കള്‍ക്കുള്ള 34.64 ലക്ഷം രൂപയുടെ അനുവാദപത്രമാണ് മന്ത്രി വിതരണം ചെയ്തത്. മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെയര്‍കേരള പദ്ധതിയിലേക്കുള്ള ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ സംഭാവനയായ 5.06 കോടി രൂപ തൃശൂര്‍ ജോയൻറ് രജിസ്ട്രാര്‍ ടി.കെ. സതീഷ്‌കുമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. തൃശൂര്‍ ജില്ല ബാങ്കി​െൻറ സാന്ത്വനം 2018 വായ്പ പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസും കെയര്‍ ഗ്രേസി​െൻറ ഭാഗമായി പ്രളയ ബാധിതര്‍ക്ക് തുടങ്ങുന്ന കൗണ്‍സലിങ് സ​െൻറര്‍ കലക്ടര്‍ ടി.വി. അനുപമയും ഉദ്ഘാടനം ചെയ്തു. കെയര്‍ ഗ്രെയ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പഠനകിറ്റ് വിതരണം സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസും ജെ.എല്‍.ജി.കള്‍ക്കുള്ള വായ്പ വിതരണം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സൻ സീത രവീന്ദ്രനും നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ. ജയശങ്കര്‍, പി.എ.സി.എസ് അസോസിയേഷന്‍ സെക്രട്ടറി കെ. മുരളീധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. സതീശന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, കുടുംബശ്രീ ജില്ല കോഒാഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story