Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല: വ്യത്യസ്​ത...

ശബരിമല: വ്യത്യസ്​ത അഭിപ്രായങ്ങളുണ്ട്​; പ്രശ്​നം നേരി​േട്ടക്കാം -ദേവസ്വം മന്ത്രി

text_fields
bookmark_border
തൃശൂർ: ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. സംസ്ഥാന സർക്കാറി​െൻറ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിധി നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. ഇൗ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതുകൊണ്ട് സ്വാഭാവികമായും വിധി നടപ്പാക്കുന്നതില്‍ ചില പ്രശ്‌നങ്ങൾ നേരിേട്ടക്കാം. വിധിയുടെ പശ്ചാത്തലത്തിൽ സമവായം സാധ്യമാണെന്നാണ് സർക്കാർ കരുതുന്നത്. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് നിയമത്തിനാണ് പ്രാധാന്യം. ജനങ്ങളാകെ വിധി പ്രഖ്യാപനത്തോട് സമരസപ്പെടുമെന്ന് സർക്കാർ കരുതുന്നു. സർക്കാർ സ്ത്രീ സുരക്ഷക്ക് ഏറെ പ്രാധാന്യം കൽപിക്കുന്നുണ്ട്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍കരുതലുകളൊന്നും എടുത്തിട്ടില്ല. വിധി നടപ്പാക്കുന്നതി​െൻറ പ്രയോഗിക നടപടികൾ എടുക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡാണ്. അവര്‍ തീരുമാനമെടുത്ത ശേഷം സര്‍ക്കാര്‍ അത് പരിശോധിക്കും- മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story