Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ വൈദ്യുതി സേവന ...

നഗരത്തിൽ വൈദ്യുതി സേവന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം

text_fields
bookmark_border
തൃശൂർ: നഗരത്തിൽ വൈദ്യുതി സേവന നിരക്ക് വർധിപ്പിക്കുന്നതിന് അനുമതി തേടിയെത്തിയ കോർപറേഷൻ വൈദ്യുതി വിഭാഗത്തി​െൻറ അപേക്ഷ റെഗുലേറ്ററി കമീഷൻ വിശദ പരിശോധനക്കായി മാറ്റി. നിരക്ക് വർധനവിന് കാരണമായ വിവരങ്ങൾ വിശദാംശങ്ങളോടെ കമീഷനെ അറിയിക്കാൻ വൈദ്യുതി വിഭാഗം അസി. സെക്രട്ടറിക്ക് കമീഷൻ നിർദേശം നൽകി. കൗൺസിൽ അറിയാതെയാണ് നിരക്ക് വർധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷയെത്തിയതെന്ന് കമീഷന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ നേരിട്ട് പരാതിയുന്നയിച്ചു. അപേക്ഷ പരിഗണിക്കരുതെന്നും ഇവർ അറിയിച്ചു. വൈദ്യുതി ബോർഡിനേക്കാൾ വലിയ നിരക്ക് വേണ്ടി വരുന്നതെങ്ങനെയെന്നും കെ.എസ്.ഇ.ബിയുമായി പലതിനും കരാറുണ്ടാക്കിക്കൂടേയെന്നും കമീഷൻ സംശയം പ്രകടിപ്പിച്ചു. കമീഷ​െൻറ ചോദ്യങ്ങൾക്ക് വൈദ്യുതിവിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നൽകിയില്ല. ഇതേ തുടർന്നാണ് വിശദാംശങ്ങൾ അറിയിക്കാൻ കമീഷ​െൻറ നിർദേശം. ചെയര്‍മാന്‍ പ്രേമന്‍ദിനരാജ്, അംഗങ്ങളായ കെ. വിക്രമന്‍നായര്‍, എസ്. വേണുഗോപാല്‍, സെക്രട്ടറി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story