Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൂപ്പങ്കാവ് ചിറ...

തൂപ്പങ്കാവ് ചിറ പുനരുദ്ധാരണത്തിന് പദ്ധതി

text_fields
bookmark_border
തൂപ്പങ്കാവ് ചിറ പുനരുദ്ധാരണത്തിന് പദ്ധതി
cancel
കൊടകര: പറപ്പൂക്കര പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന കൊളത്തൂര്‍ തൂപ്പങ്കാവ് ചിറയുടെ പുനരുദ്ധാരണത്തിന് പദ്ധതിയായി. ബണ്ട് പുനര്‍നിര്‍മാണത്തിനും മറ്റ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും പറപ്പൂക്കര ഗ്രാമപഞ്ചായത്ത് എല്‍.എസ്.ജി.ഡി വിഭാഗം 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ജില്ല പഞ്ചായത്തിന് സമര്‍പ്പിച്ചു. ചിറയില്‍നിന്ന് മണ്ണ് നീക്കാനുള്ള പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്തംഗം കെ.എസ്. ജോണ്‍സണ്‍ അറിയിച്ചു. ബണ്ടുകള്‍ പ്രളയത്തില്‍ തകരുകയും ചിറയില്‍ മണ്ണടിഞ്ഞ് വെള്ളം സംഭരിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് ചിറ. കൊളത്തൂര്‍, വൈലൂര്‍, നെല്ലായി പ്രദേശങ്ങളില്‍ കൃഷിക്കും കുടിവെള്ളത്തിനും ആശ്രയമാണ് ചിറ. വരുന്ന സീസണിലെ നെല്‍കൃഷിയിറക്കേണ്ട സമയത്ത് ചിറ തകര്‍ന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചിറയില്‍നിന്നും പുറപ്പെടുന്ന അനുബന്ധ കനാലുകളും തകര്‍ന്നത്, അടിയന്തരമായി പുനരുദ്ധരിക്കേണ്ടതുണ്ട്. ഇതിനുപുറമേ ചിറയുടെ ഷട്ടറിനു താഴെ ഇരുവശത്തും ബണ്ട് ഇടിഞ്ഞുകിടക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story