Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെമ്പ് പാത്രങ്ങള്‍...

ചെമ്പ് പാത്രങ്ങള്‍ മോഷ്​ടിച്ച മൂന്ന് നാടോടി സ്ത്രീകൾ പിടിയിൽ

text_fields
bookmark_border
ചെമ്പ് പാത്രങ്ങള്‍ മോഷ്​ടിച്ച മൂന്ന് നാടോടി സ്ത്രീകൾ പിടിയിൽ
cancel
അണ്ടത്തോട്: ചെമ്പ് പാത്രങ്ങള്‍ മോഷ്ടിച്ച മൂന്ന് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേൽപ്പിച്ചു. പെരിയമ്പലം യതീംഖാനക്ക് സമീപം കൂര്‍ക്കപ്പറമ്പില്‍ അനില്‍ കുമാറി‍​െൻറ വീട്ടിലെ പാത്രങ്ങളാണ് മോഷ്ടിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മോഷ്ടിച്ച പാത്രങ്ങള്‍ വലിയ ചാക്കുകളില്‍ നിറച്ച് പോകുമ്പോള്‍ തങ്ങള്‍പ്പടി പള്ളിക്ക് സമീപത്ത് നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. പാത്രങ്ങള്‍ ആക്രിക്കടക്കാർക്ക് തൂക്കി വില്‍ക്കാനായി അടിച്ച് ഒതുക്കി കേടുവരുത്തിയ നിലയിലായിരുന്നു. വടക്കേക്കാട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് അയിരൂര്‍ ഭാഗത്ത് കുടില്‍കെട്ടി താമസിക്കുന്നവരാണ് പ്രതികൾ. തീരദേശ മേഖലയിലെ ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് ഇവർ മോഷണം നടത്തുന്നതായും പരാതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story