Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലസേചനം തടയുന്നതിൽ...

ജലസേചനം തടയുന്നതിൽ കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുൾപൊട്ടലിൽ മരിച്ച കന്നുകുഴിയിൽ മോഹനനടക്കമുള്ളവരുടെ കൃഷിയിടത്തിൽ ജലസേചനം തടസ്സപ്പെടുത്തുന്നവർക്കെതിരെ പ്രതിഷേധവുമായി മുണ്ടത്തിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. വിളവെടുപ്പിന് പാകമായ പച്ചക്കറി ഉണങ്ങുന്ന അവസ്ഥയായിട്ടും ജലസേചനം തടസ്സപ്പെടുത്തുന്ന സമീപവാസികൾക്കെതിരെയാണ് സമരം നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കൃഷിയിടം കോൺഗ്രസ് ഏറ്റെടുത്ത് സംരക്ഷിയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ.ആർ. രാധാകൃഷ്ണൻ, ജിജോ കുരിയൻ, കെ.ടി. ജോയ്, വി.ജി. സുരേഷ്, പി.ജി. ജയദീപ്, ബെന്നി ജെയ്ക്കബ്, സി.കെ. ഹരിദാസ്, ബാബു കണ്ണായ്ക്കൽ, വി. അനന്തകൃഷ്ണൻ, ടി.സി. ഗിരീഷ്, മുഹമ്മദ് കുട്ടി ഹാജി, രാജീവ്, ഹരീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story