Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതീക്ഷക്കുമേൽ...

പ്രതീക്ഷക്കുമേൽ മണൽമൂടി *ചെറുതുരുത്തി -ഷൊർണൂർ തടയണയിൽ മണൽക്കൂന

text_fields
bookmark_border
ചെറുതുരുത്തി: നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ ചെറുതുരുത്തി -ഷൊർണൂർ തടയണയിൽ പ്രളയം നിക്ഷേപിച്ചത് നിറയെ മണൽക്കൂന. തട‍യണ പൂർത്തിയായാൽ ഷൊർണൂർ മുനിസിപ്പാലിറ്റി, വള്ളത്തോൾ നഗർ, വാണിയംകുളം പഞ്ചായത്തുകളും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്കുമെല്ലാം ആവശ്യത്തിനുള്ള വെള്ളം തടയണയിൽനിന്ന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രളയത്തിൽ മണൽവന്നടിഞ്ഞതോടെ തടയണയിൽ അവശേഷിക്കുന്നത് ഒരടിയോളം വെള്ളം മാത്രം. പുഴ നിരപ്പിൽനിന്ന് എതാണ്ട് പത്തടിയോളം ഉയരത്തിലാണ് തടണയുള്ളത്. ഇതിലാണിപ്പോൾ ഒരടിയോളം വെള്ളം മാത്രം അവശേഷിക്കുന്നത്. മേയിൽ നിർമാണം പൂർത്തിയായ തടയണ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. പ്രളയകാലത്ത് തടയണയുടെ ഷട്ടറുകൾ തുറക്കാത്തതാണ് ഇപ്പോഴുള്ള ദുരവസ്ഥക്ക് മുഖ്യ കാരണം. ഉദ്ഘാടന സമയത്ത് തടയണയിൽ വെള്ളം നിറഞ്ഞു നിൽക്കണമെന്ന എന്ന അധികൃതരുടെ തെറ്റായ തീരുമാനമാണ് പ്രശ്നം വിളിച്ചുവരുത്തിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഷട്ടർ തുറക്കാത്തതോടെ മണലും ചളിയും വന്നടിഞ്ഞു. 360 മീറ്റർ നീളവും രണ്ടരമീറ്റർ ഉയരവുമുള്ള തടയണയിൽ എട്ട് അടി ഉയരത്തിൽ നാല് പാളികളോടുകൂടിയ 33 ഷട്ടറുകളുണ്ട്. മഴയൊഴിഞ്ഞ് പുഴ വറ്റിയപ്പോഴാണ് തടയണ പ്രദേശം മണൽതിട്ടയായത് അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഷട്ടറുകൾ തുറക്കാൻ അധികൃതർ തിരുമാനിച്ചു. മണലും ചളിയും നിറഞ്ഞതിനാൽ വളരെ പ്രയാസപ്പെട്ടാണ് ഷട്ടറുകൾ തുറന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story