Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്രന്ഥശാല ദിനാചരണം

ഗ്രന്ഥശാല ദിനാചരണം

text_fields
bookmark_border
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കിൽ 70 വായനശാലകളിൽ ഗ്രന്ഥശാല ദിനം ആചരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം, പുസ്തക ശേഖര വിപുലീകരണം തുടങ്ങിയ പരിപാടികളിൽ നൂറുകണക്കിന് ഗ്രന്ഥശാല പ്രവർത്തകർ പങ്കെടുത്തു. പ്രളയത്തിൽ തകർന്ന നെല്ലായി - വയലൂർ സഖാവ് സ്മാരക വായനശാലയിൽ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി കെ.എൻ. ഹരിയും പട്ടേപ്പാടം താഷ്ക്കൻറ് ലൈബ്രറിയിൽ താലൂക്ക് സെക്രട്ടറി ഖാദർ പട്ടേപ്പാടവും, ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ താലൂക്ക് പ്രസിഡൻറ് സുരേഷ് പി.കുട്ടനും ആനന്ദപുരം ജെ.പി.സ്മാരക വായനശാലയിൽ വൈസ് പ്രസിഡൻറ് നളിനി ബാലകൃഷ്ണനും കിഴുത്താനി ഗ്രാമീണ വായനശാലയിൽ, ജോയൻറ് സെക്രട്ടറി ടി.പ്രസാദും പതാക ഉയർത്തി. പട്ടേപ്പാടം താഷ്ക്കൻറ് ലൈബ്രറിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തി​െൻറയും 'ആത്മ'യുടെ സഹകരണത്തോടെ നടത്തിയ 'പ്രളയാനന്തര കൃഷി രീതികൾ' എന്ന വിഷയത്തിലുള്ള ശിൽപശാലയുടേയും ഉദ്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ നിർവഹിച്ചു. സാലിം അലി ഫൗണ്ടേഷൻ കോഓഡിനേറ്റർ ഇല്യാസ് പരിശീലനത്തിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആമിന അബ്്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ, ലാലു വട്ടപ്പറമ്പിൽ, ലൈബ്രറി പ്രസിഡൻറ് വി.വി. തിലകൻ എന്നിവർ സംസാരിച്ചു. വേളൂക്കര കൃഷി ഓഫിസർ പി.എ. തോമസ് സ്വാഗതവും രമിത സുധീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story