Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുമനസ്സുകളുടെ കരം...

സുമനസ്സുകളുടെ കരം പിടിച്ച്​ ശ്രീദേവി മണികണ്​ഠ​െൻറ ജീവിത സഖിയായി

text_fields
bookmark_border
സുമനസ്സുകളുടെ കരം പിടിച്ച്​ ശ്രീദേവി മണികണ്​ഠ​െൻറ ജീവിത സഖിയായി
cancel
കൊടുങ്ങല്ലൂർ: പ്രളയം സർവവും കവർന്ന ഇല്ലായ്മയുടെ സങ്കടങ്ങളിൽനിന്ന് സുമനസ്സുകളുടെ കരംപിടിച്ച് ശ്രീദേവി മണികണ്ഠ​െൻറ ജീവിത സഖിയായി. എസ്.എൻ.പുരം പുതുമനപറമ്പ് പുതുമന കുടുംബക്ഷേമ സഭയുടെ നേതൃത്വത്തിലാണ് വിവാഹത്തിന് വേദിയൊരുങ്ങിയത്. നേരത്തേ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ശ്രീദേവിക്ക് വിവാഹപ്പുടവയും മോതിരവും സമ്മാനിച്ചിരുന്നു. കനോലി കനാൽ കര വിഴുങ്ങിയതോടെ വള്ളിവട്ടത്തുനിന്നാണ് ശ്രീദേവി ഉൾപ്പെടെയുള്ളവർ പനങ്ങാട് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. പ്രളയജലത്തിൽ മുങ്ങിയ വിവാഹ സ്വപ്നങ്ങൾ ക്യാമ്പ് ഏറ്റെടുക്കുകയായിരുന്നു. വിവാഹത്തിന് വേദിയൊരുക്കി പുതുമന ക്ഷേമസഭ മാതൃകയാകുകയും ചെയ്തു. ഇ.ടി. ടൈസൺ എം.എൽ.എ വധൂവരൻമാരെ സ്വീകരിച്ചു. മഹല്ല് പ്രസിഡൻറ് ലംസി അഷറഫ്, കെ.എ. ഹൈദ്രോസ്, അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, പൊന്നാംപടി മുഹമ്മദ് എന്നിവർ സംസാരിച്ചു. സഭ പ്രസിഡൻറ് ഷൈലജൻ പനങ്ങാട് സ്വാഗതവും, സെക്രട്ടറി പ്രജിത്ത് അയിനിപ്പുള്ളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story