Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനർജനി പദ്ധതിക്കായി...

പുനർജനി പദ്ധതിക്കായി അവയവദാന സമ്മതപത്രം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പുനർജനി പദ്ധതിയുടെ ഭാഗമായി 1001പേരുടെ അവയവദാന സമ്മതപത്രങ്ങൾ സമർപ്പിച്ചു. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥിനികളാണ് സംരംഭത്തിന് മുന്നിട്ടിറങ്ങിയത്. ഹയർ സെക്കൻഡറി വിദ്യാർഥിനികളും, എൻ.എസ്.എസ് ദത്തുഗ്രാമമായ തിരുവള്ളൂർ 44ാം വാർഡിലെ ഗ്രാമവാസികളും സംയുക്തമായാണ് 1001 പേരിൽനിന്ന് അവയവദാന സമ്മതപത്രങ്ങൾ സമാഹരിച്ചത്. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ, ജില്ല എൻ.എസ്.എസ്. കോഓഡിനേറ്റർ സി.കെ. ബേബിക്ക് സമ്മതപത്രം കൈമാറി. വാർഡ് കൗൺസിലർമാരായ ബിന്ദു, ശാലിനി വെങ്കിടേഷ്, ടി.വി. സ്മിത, അയ്യപ്പദാസ്, ശ്രീകുമാർ, ജോഷി സുഗന്ധി എന്നിവർ സംസാരിച്ചു. എം.ആർ. ത്രിമൂർത്തിയുടെ കൃതികൾ ക്രോഡീകരിക്കുന്നു കൊടുങ്ങല്ലൂർ: അന്തരിച്ച എം.ആർ. ത്രിമൂർത്തിയുടെ സാഹിത്യ കൃതികൾ ക്രോഡീകരിക്കുന്നു. പടിഞ്ഞാറെ വെമ്പല്ലൂർ എം.ആർ. ത്രിമൂർത്തിമാഷ് സ്മാരക വായനശാലയാണ് അദ്ദേഹത്തി​െൻറ സമ്പൂർണ കൃതികൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായി ചരമദിനമായ നവംബർ ഏഴിന് ആചരണ പരിപാടികൾ സംഘടിപ്പിക്കും. അദ്ദേഹത്തി​െൻറ പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആയ കൃതികൾ കൈവശമുള്ളവർ അറിയിക്കണെമന്ന് വായനശാല ഭാരവാഹികൾ നേരിെട്ടത്തി പകർപ്പെടുത്ത് തിരിച്ച് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9995128693, 9567686582.
Show Full Article
TAGS:LOCAL NEWS 
Next Story