Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീർഥയാത്രക്ക് അന്‍സ...

തീർഥയാത്രക്ക് അന്‍സ കൂട്ടിവെച്ച തുക ദുരിതാശ്വാസത്തിന്

text_fields
bookmark_border
തീർഥയാത്രക്ക് അന്‍സ കൂട്ടിവെച്ച തുക ദുരിതാശ്വാസത്തിന്
cancel
കൊടകര: വേളാങ്കണ്ണി തീർഥയാത്ര പോകാൻ ഒരു വര്‍ഷമായി സമാഹരിച്ച നാണയത്തുട്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ ഒന്നാം ക്ലാസുകാരി അന്‍സ. 4000 രൂപയാണ് അന്‍സ സംഭാവന നല്‍കിയത്. പിതാവ് മുരിയാട് മാടാനി വീട്ടില്‍ ഷിബു പെട്ടിക്കട നടത്തി ലഭിക്കുന്ന വരുമാനത്തില്‍നിന്ന് മിച്ചം െവച്ച നാണയത്തുട്ടുകളാണ് മകള്‍ സൂക്ഷിച്ചുവെച്ചത്. മാതാവ് ഷിജിയും സഹോദരന്‍ ആഷിക്കും അൻസക്ക് പിന്തുണയായി. ജില്ല പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്‍ അന്‍സയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story