Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിൽ രക്ഷകനായ...

പ്രളയത്തിൽ രക്ഷകനായ മേലൂർ വില്ലേജ് ഓഫിസർക്ക് ആദരം

text_fields
bookmark_border
ചാലക്കുടി: പ്രളയത്തിൽ നിരവധി പേരുടെ രക്ഷകനായ മേലൂർ വില്ലേജ് ഓഫിസർക്ക് നാട്ടുകാരുടെ ആദരം. മേലൂർ സ്വദേശി പള്ളിപ്പുറം വീട്ടിൽ പി.വി. ആൻറണിയാണ് രക്ഷകനായത്. പൂലാനി, കല്ലുത്തി, ശാന്തിപുരം, മുരിങ്ങൂർ, വെട്ടുകടവ് തുടങ്ങിയ ഭാഗങ്ങളിൽ പുഴ കയറിയതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കാനും വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാനും ഭക്ഷണം എത്തിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ശാന്തിപുരം ഭാഗത്തെ എളമ്പ്രം കോളനിയിൽ 60 ൽപരം വീടുകളെ പ്രളയം വിഴുങ്ങിയപ്പോൾ ആളുകളെ വഞ്ചിയിൽ കയറ്റാനും ഉപകരണങ്ങൾ മാറ്റാനും ഇദ്ദേഹം ഒപ്പമുണ്ടായി. കക്ഷി രാഷ്ടീയത്തിന് അതീതമായി മേലൂരിലെ പൗരാവലി അദ്ദേഹത്തിന് നന്ദി അറിയിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ ഉപഹാരം കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story