Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കുമുറിയില്‍...

വടക്കുമുറിയില്‍ സ്‌നേഹമതിലിനെച്ചൊല്ലി സംഘർഷം; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ആമ്പല്ലൂര്‍: വടക്കുമുറിയില്‍ സ്‌നേഹമതില്‍ കെട്ടുന്നതിനെചൊല്ലി നാട്ടുകാരും ഉടമയും തമ്മില്‍ സംഘർഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൂപ്ലിക്കാട്ടില്‍ സുബ്രഹ്മണ്യ​െൻറ മകന്‍ സലീല്‍ (42), ഊട്ടോളി ഭാസ്‌കര​െൻറ മകന്‍ സോഹന്‍ (33), വെളിയത്തുപറമ്പില്‍ മുരളീധര​െൻറ മകന്‍ ഷാരോണ്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വഴിയോട് ചേര്‍ന്ന് സ്വകാര്യ പറമ്പി​െൻറ അതിര്‍ത്തിയില്‍ മതില്‍കെട്ടി തിരിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. നാട്ടുകാര്‍ മതില്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഉടമയുടെ വെട്ടേറ്റാണ് സലീലിന് പരിക്കേറ്റത്. സോഹനെ ഉടമ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ചതായാണ് പരാതി. അതേസമയം സ്ഥലമുടമയുടെ മകന്‍ ഷാരോണിനെ നാട്ടുകാര്‍ മര്‍ദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ മൂന്ന് പേരും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പുതുക്കാട് പൊലീസ് കേസെടുത്തു. ഹിന്ദി ദിനാചരണം ആമ്പല്ലൂർ: നന്തിക്കര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഹിന്ദി ദിനാചരണം സ്്റ്റേറ്റ് എൻ.സി.സി ഓഫിസര്‍ കേണല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. രാജന്‍ അധ്യക്ഷത വഹിച്ചു. എം.ആർ. ഭാസ്‌കരന്‍, പി.വി. ഉണ്ണികൃഷ്ണന്‍, ടി.ആര്‍. തുഷാരിക, കെ.ബി. ശ്രീല, ദേവപ്രിയ പ്രവീണ്‍, ഋതിക രഞ്ജിത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story