Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈൽ ടവർ നിർമാണ...

മൊബൈൽ ടവർ നിർമാണ അനുമതി പിൻവലിക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
കുന്നംകുളം: പോർക്കുളം പഞ്ചായത്ത് അഞ്ചാം വാർഡായ കൊങ്ങണൂരിൽ ജനവാസ മേഖലയിൽ മൊബൈൽ ടവർ നിർമിക്കാൻ പോർക്കുളം പഞ്ചായത്ത് നൽകിയ അനുമതി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ടവർ നിർമാണ മേഖലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മണ്ഡലം പ്രസിഡൻറ് പി.എ. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡോ. ഷാനിജ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറിമാരായ എം.എ. കമറുദ്ദീൻ, ഷമീറ നാസർ, പോർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ബി. സുരേഷ് എന്നിവർ സംസാരിച്ചു. വി.എസ്. ഷീന, എം.എൻ. സലാഹുദ്ദീൻ, കെ.എസ്. പ്രേമ, പി.എച്ച്. ഹമ്യ എന്നിവർ നേതൃത്വം നൽകി. പ്രളയ ബാധിതർക്ക് വിദ്യാർഥികളുടെ കൈത്താങ്ങ് പെരുമ്പിലാവ്: ജില്ലയിലെ പ്രളയബാധിത വിദ്യാർഥികൾക്കായി അൻസാർ സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ചത് മുവ്വായിരത്തോളം നോട്ട് ബുക്കുകൾ. കുട്ടിപൊലീസി​െൻറയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു സമാഹരണം. സമാഹരിച്ച നോട്ട് ബുക്കുകൾ ദുരന്തബാധിത പ്രദേശത്ത് എത്തിച്ചു നൽകുന്നതിനായി കുന്നംകുളം എ.ഇ.ഒ ഓഫിസിൽ എത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നാലര ലക്ഷത്തോളം രൂപ ഇതുവരെ സമാഹരിച്ചതായി വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ് അറിയിച്ചു. നോട്ടുബുക്കുകൾ പ്രോഗ്രാം കോഒാഡിനേറ്റർ ഒ.എ. ചന്ദ്രനിൽ നിന്ന് എ.ഇ.ഒ സച്ചിദാനന്ദൻ ഏറ്റുവാങ്ങി. അധ്യാപകരായ ഹബീബ് റഹ്മാൻ, ഇ.വി. ദീപ, വിദ്യാർഥികളായ സഹ്വ ഫൈസൽ, റയ്യ സലീം, കെ.എസ്. അൽത്താഫ്, എ.എ. നിസാം എന്നിവർ സംസാരിച്ചു. എൻ.പി. അഷ്റഫ്, എം.എ. കമറുദ്ദീൻ, മുജീബ് വടമുക്ക്, പി. യഹിയ എന്നിവർ നേതൃത്വം നൽകി. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി അൻസാർ സ്കൂൾ ഓഫ് സ്പെഷൽ എജുക്കേഷനിൽനിന്നും പഠനോപകരണങ്ങൾ സമാഹരിച്ചു. ശേഖരിച്ച സാധനങ്ങൾ കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. സച്ചിദാനന്ദന് സ്കൂൾ ലീഡർ ഹിജാസ് കൈമാറി. സ്കൂളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ലത ബാലകൃഷ്ണൻ സംസാരിച്ചു. സീറ്റൊഴിവ് പെരുമ്പിലാവ്: അൻസാർ വിമൻസ് കോളജിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസിൽ ജനറൽ വിഭാഗത്തിലും എസ്.സി, എസ്.ടി, സംവരണ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. ഫോൺ: 8138018182, 9645108001.
Show Full Article
TAGS:LOCAL NEWS 
Next Story