Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകത്തിക്കുത്ത്​: രണ്ടു...

കത്തിക്കുത്ത്​: രണ്ടു പേർ അറസ്​റ്റിൽ

text_fields
bookmark_border
ഗുരുവായൂർ: കുട്ടികൾ കളിക്കുന്നതിനിടെ പന്ത് ബൈക്ക് യാത്രികരുടെ ദേഹത്ത് തട്ടിയതിനെ തുടർന്നുള്ള തർക്കത്തിൽ മൂന്ന് പേർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ചാവക്കാട് ആലുംപടി സ്വദേശികളായ പോക്കാകില്ലത്ത് സഹാഫ് (22), തെരുവത്ത് സനൂപ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുരഞ്ഞിയൂർ സ്വദേശികളായ അരിപ്പാന്തറയിൽ ഫിറോസ്, കൊച്ചഞ്ചേരി ഹർഷാദ്, പുഴങ്ങരയില്ലത്ത് ആഷിഖ് എന്നിവർക്കാണ് വ്യാഴാഴ്ച വൈകീട്ട് കുത്തേറ്റത്. ഫിറോസ് തൃശൂരിലും ഹർഷാദും ആഷിഖും ചാവക്കാടും ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തു. പ്രതികൾ മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സ തേടാൻ ശ്രമിച്ചിരുന്നെങ്കിലും കുരഞ്ഞിയൂരിൽ നിന്നെത്തിയവർ ബഹളമുണ്ടാക്കിയപ്പോൾ അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. സഹാഫിനെ തൃശൂരിലെ ആശുപത്രിയിൽ നിന്നും സനൂപിനെ കുന്നംകുളത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story