Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേച്ചേരി പുഴ...

കേച്ചേരി പുഴ പുനരുജ്ജീവന ശിൽപശാല

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: പ്രകൃതിയുടെ ശരിയായ സംരക്ഷണത്തിലൂടെ മാത്രമെ സുസ്ഥിരവികസനം സാധ്യമാകൂവെന്ന് ഡോ. പി.കെ. ബിജു എം.പി. കേച്ചേരി പുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് കിലയിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്ന ഒരു പ്രവർത്തനവും പാടില്ല. കേച്ചേരി നദീതടം പൂർണമായും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. പ്രളയദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ ഇതിനു ഏറെ പ്രാധാന്യമുണ്ട്. നീരുറവയെ തടഞ്ഞ സ്ഥലങ്ങളിലെല്ലാം വിപത്തുണ്ടായിട്ടുണ്ട്. ജലത്തി​െൻറ സ്വാഭാവിക ഒഴുക്ക് തടയാൻ ആർക്കും കഴിയില്ല. മാലിന്യമുക്ത കേച്ചേരി പുഴയാണ് ലക്ഷ്യം. അതിനു ആദ്യം വേണ്ടതു പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ്. അതോടൊപ്പം ഒരുതരത്തിലുള്ള മാലിന്യങ്ങളും പുഴയിലേക്കൊഴുക്കില്ലെന്നും തീരുമാനിക്കണം. തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കിലയുടെ നേതൃത്വത്തിൽ സെൽ രൂപവത്കരിക്കുന്നുണ്ടെന്നും ഡോ. ബിജു അറിയിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ അനൂപ് കിഷോർ, വിനോദ് കുമാർ, കോഒാഡിനേറ്റർ എം. രേണുകുമാർ, കാർഷിക സർവകലാശാലയിലെ ഡോ. ജയശ്രീ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story