Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുല്ലക്കരയിൽ അടിപ്പാത...

മുല്ലക്കരയിൽ അടിപ്പാത നിർമിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം

text_fields
bookmark_border
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ മുല്ലക്കരയിൽ അടിപ്പാത നിർമിക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശം. അടിപ്പാതയില്ലാതെ റോഡ് നിർമിക്കാൻ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തിരക്കിട്ട നീക്കം നടത്തവേ, സുരേഷ്ഗോപി എം.പി നൽകിയ കത്തി​െൻറ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രിയുടെ ഇടപെടലുണ്ടായത്. അടിപ്പാതയില്ലാത്തതിനാൽ ഇവിടെയുണ്ടായ അപകടങ്ങളും സുരേഷ് ഗോപി മന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ദേശീയപാത അതോറിറ്റിക്ക് അദ്ദേഹം നിർദേശം നൽകിയത്. അതോറിറ്റിക്ക് നിർദേശം നൽകിയ കാര്യം സുരേഷ്ഗോപി എം.പിയെ മന്ത്രി രേഖാമൂലം അറിയിച്ചു. പാതയിൽ റെഡ് സിഗ്നൽ സംവിധാനം ഇല്ലാത്തതും അപകട സാഹചര്യവും ചൂണ്ടിക്കാട്ടി അടിപ്പാത ഒഴിവാക്കാനാവാത്തതാണെന്ന് വ്യക്തമാക്കി ഹൈകോടതിയിൽ ജില്ല ഭരണകൂടം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കേസ് തീർപ്പായിട്ടില്ല. അടിപ്പാതയില്ലാതെ റോഡ് നിർമാണം പ്രദേശവാസികൾ തടഞ്ഞിരുന്നു. അടിപ്പാത നിർമിക്കണമെന്ന് കരാർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും കലക്ടർ നിർദേശവും നൽകിയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യാപാരികളുമടങ്ങുന്ന സംയുക്ത സമിതിയാണ് ഇവിടെ സമരം നടത്തുന്നത്. പ്രദേശവാസികൾ ബി.ജെ.പി നേതാക്കളോട് ഇൗ ആവശ്യം ഉന്നയിച്ചപ്പോൾ അവർ ഗൗനിച്ചില്ല. സംസ്ഥാന സർക്കാറി​െൻറ പിടിപ്പുകേട് എന്നായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം. ബി.ജെ.പി നേതാക്കൾക്ക് മുന്നിൽ ഇൗ വിഷയം അവതരിപ്പിച്ചപ്പോഴെല്ലാം മലയാളിയായ ബി.ജെ.പി രാജ്യസഭാംഗം വി.മുരളീധരനെ ധരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതിനിടയിലാണ് സുരേഷ്ഗോപി എം.പിയുടെ ഇടപെടൽ. എം.പിയാവുന്നതിന് മുമ്പ് തന്നെ വിഷയത്തിൽ അദ്ദേഹം ഇടപെട്ടിരുന്നു. പെരുകുന്നഅപകടങ്ങളും അതിനെതിരെയുള്ള പ്രദേശവാസികളുടെ പ്രതിഷേധവും അവഗണിച്ച് അടിപ്പാത ഒഴിവാക്കി റോഡ് നിർമിക്കാനായിരുന്നു ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയുടെയും ശ്രമം. സി.എൻ.ജയദേവൻ എം.പിയും നിതിൻ ഗഡ്കരിക്ക് കത്തയച്ചിരുന്നു. സുരേഷ്ഗോപിയുടെ ഇടപെടൽ മൂലം കേന്ദ്രമന്ത്രി നിർദേശം നൽകിയതി​െൻറ അതൃപ്തിയിലാണ് ബി.ജെ.പി നേതാക്കൾ ഇപ്പോൾ.
Show Full Article
TAGS:LOCAL NEWS 
Next Story