Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയബാധിതർക്കായി...

പ്രളയബാധിതർക്കായി മ്യൂസിയത്തിൽ ചിത്രകലാക്യാമ്പ്

text_fields
bookmark_border
തൃശൂർ: പ്രളയബാധിതരെ സഹായിക്കാൻ മൃഗശാല-മ്യൂസിയം ജീവനക്കാർ ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച മ്യൂസിയം- മൃഗശാല പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പിൽ വരച്ച ചിത്രങ്ങൾ വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. തൃശൂർ മൃഗശാല-മ്യൂസിയം സൂപ്രണ്ട് രാജേഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. മനോജ് നാരായണൻ, സുനിൽ മാളിയേക്കൽ, ജോർജ്പോൾ തുതിയൂർ, ബിജു ചെമ്പലായത്ത്, കെ.എസ്. രഞ്ജിത് , ബീനമോൾ, ജിയോ കാലടി, എം.ടി. സജീവ് , കമൽ കാഞ്ചിയം, ബിനുക്കുട്ടൻ കീഴില്ലം എന്നീ കലാകാരന്മാരാണ് ക്യാമ്പിൽ പങ്കെടുത്തത്. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ ചിത്രങ്ങൾ വിൽപനക്ക് വെക്കും.
Show Full Article
TAGS:LOCAL NEWS 
Next Story