Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഗതികൾക്ക് സ്നേഹ...

അഗതികൾക്ക് സ്നേഹ സാന്ത്വനം

text_fields
bookmark_border
തൃശൂർ: പ്രളയത്തെ തുടർന്ന് മാറ്റിവെച്ച സാന്ത്വന പദ്ധതികൾക്ക് സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി തുടക്കം കുറിച്ചു. വിവിധ ആതുരാലയങ്ങളിൽ നടപ്പാക്കുന്ന വിവിധ സാന്ത്വന പദ്ധതികളുടെ ഉദ്ഘാടനം ട്രസ്റ്റ് ജന. സെക്രട്ടറി അജിത്കുമാർ ഇടശേരി നിർവഹിച്ചു. ചൂലിശേരി ശ്രീപാർവതി നിലയത്തിലെ അന്തേവാസികൾക്ക് ഓണപ്പുടവ സമ്മാനിച്ചു. ട്രസ്റ്റ് കോഓഡിനേറ്റർമാരായ സുധ സുധീഷ്, ദേവരാജ്, സതീഷ് കണിമംഗലം, മനോജ്, ശ്രീകുമാർ, ഉണ്ണികൃഷ്ണൻ, അമൃത, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. പാർവതി നിലയം പ്രസിഡൻറ് ആർ. മഹേശ്വരൻ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story