Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുണ്യത്തിനായി...

കാരുണ്യത്തിനായി ഗാനസന്ധ്യ

text_fields
bookmark_border
കുന്നംകുളം: പ്രളയക്കെടുതിയിൽ ദുരിതം പെയ്തിറങ്ങിയ നാടി​െൻറ പുനഃസൃഷ്ടിക്കായി കുന്നംകുളം മേഖലയിലെ കലാകാരന്മാർ ഗാനമേളയും സംഗീത ഫ്യൂഷനും സംഘടിപ്പിച്ചു. കുന്നംകുളം ബസ് സ്റ്റാൻഡിന് മുൻവശത്തായിരുന്നു പരിപാടി. കുന്നംകുളം, ചങ്ങരംകുളം, കൂറ്റനാട് മേഖലകളിലെ കലാകാരന്മാരാണ് മൂന്ന് മണിക്കൂർ നീണ്ട സംഗീത വിരുന്നിൽ അണിനിരന്നത്. പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ നേതൃത്വം നൽകി. കുന്നംകുളത്തി​െൻറ പഴയ കാല സംഗീതപ്രേമി ഡേവിഡും ഗാനം ആലപിച്ചു. സംഗീത ആസ്വാദകർ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story