Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയക്കെടുതി...

പ്രളയക്കെടുതി ദുരിതാശ്വാസം: ചാവക്കാട് താലൂക്കിൽനിന്ന് 1.10 കോടി; ചാവക്കാട് നഗരസഭ കൈമാറിയത്​ 16.44 ലക്ഷം രൂപ

text_fields
bookmark_border
ചാവക്കാട്: പ്രളയത്തിലകപ്പെട്ട കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചാവക്കാട് താലൂക്കിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുൾെപ്പടെ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയിൽ നിന്ന് ലഭിച്ച 1.10 കോടി രൂപ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് താലൂക്ക് ഓഫിസ് മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് തുക കൈമാറ്റം സംഘടിപ്പിച്ചത്. ചാവക്കാട് നഗരസഭയാണ് കൂടുതൽ തുക കൈമാറിയത്. 16.44 ലക്ഷം രൂപയാണ് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എച്ച്. സലാം, എ.സി. ആനന്ദ്, എ.എ. മഹേന്ദ്രൻ, സെക്രട്ടറി ഡോ. ടി.എൻ. സിനി എന്നിവർ ചേർന്ന് മന്ത്രിമാർക്ക് കൈമാറിയത്. ചാവക്കാട് നഗരസഭ കൈമാറിയ തുകയിൽ 7.60 ലക്ഷം നഗരസഭ വിഹിതവും 8.84 ലക്ഷം പൊതുജനങ്ങളിൽനിന്ന് സമാഹരിച്ചതുമാണെന്ന് ചെ‍യർമാൻ എൻ.കെ. അക്ബർ അറിയിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് പത്ത് ലക്ഷവും ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് പൂർവ വിദ്യാർഥികൾ സ്വരൂപിച്ച 1.52 ലക്ഷവും മന്ത്രിമാർക്ക് കൈമാറി. വാടാനപ്പള്ളി മസ്ജിദ് റഹ്മാൻ കമ്മിറ്റി സ്വരൂപിച്ച അരലക്ഷം രൂപയും ഭാരവാഹികൾ കൈമാറി. പുന്നയൂർ ഉൾെപ്പടെ പല പഞ്ചായത്തുകളുടെ പ്രതിനിധികൾ മന്ത്രിമാർ പോയ ശേഷമാണ് കൈമാറാനുള്ള തുകയുമായെത്തിയത്. ഇവരിൽനിന്നുള്ള വിഹിതം രണ്ടാം ഘട്ടമായി ശനിയാഴ്ച മന്ത്രിമാരെത്തി സ്വീകരിക്കുമെന്ന് താലൂക്ക് അധികൃതർ അറിയിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഗീത ഗോപി, മുരളി പെരുനെല്ലി എന്നിവർ സംസാരിച്ചു. െഡപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, ചാവക്കാട് തഹസിൽദാർ കെ. പ്രേംചന്ദ്, ഭൂരേഖ തഹസിൽദാർ ജോൺസൺ, െഡപ്യൂട്ടി തഹസിൽദാർമാരായ കെ.എസ്. അനിൽകുമാർ, കെ.ടി. ബാബു, എം.ജി. ജോസഫ്, ടി.ജി. സുജയ, പി. ഷാജി, വിവിധ വില്ലേജ് ഓഫിസർമാരായ പി.വി. ഫൈസൽ, കെ.എൻ. മനോജ്, പ്രസന്നകുമാരി, രുഗ്മിണി എന്നിവർ നേതൃത്വം നൽകി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, പി. മുഹമ്മദ് ബഷീർ, കെ.എം. അലി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story