Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎലിപ്പനി: മണത്തലയിൽ...

എലിപ്പനി: മണത്തലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം; ഇന്ന് മെഡിക്കൽ ക്യാമ്പ്​

text_fields
bookmark_border
ചാവക്കാട്: മണത്തലയിൽ എലിപ്പനി ബാധിച്ച് വയോധിക മരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വ്യാഴാഴ്ച മണത്തല പുളിച്ചിറക്കെട്ട് പ്രദേശത്തെ 93 വീടുകളിൽ ചാവക്കാട് താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗത്തി​െൻറയും നഗരസഭയുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ക്ലോറിനേഷൻ, ബോധവത്കരണം എന്നിവയും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ പി.ഡി. സുരേഷ് ബാബു, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയ് കുമാർ എന്നിവർ നേതൃത്വം നൽകി. എലിപ്പനി വരാതിരിക്കാനുള്ള ഡോക്സി സൈക്ലിൻ ഗുളിക വിതരണവും നടന്നു. വെള്ളിയാഴ്ച രാവിലെ 10ന് പ്രദേശത്ത് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ സെമിനാറും നടക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ അറിയിച്ചു. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മണത്തലയിൽ താമസിച്ചിരുന്ന പാലക്കാട് തത്തമംഗലം സ്വദേശി ജാനകി ബുധനാഴ്ച മരിച്ചിരുന്നു. ഫീൽഡ് വർക്കർ കെ. ബിനോജ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ പി.എസ്. മേരി, ഒ. ആതിര, ആർ. രേവതി, എസ്.ആർ. രശ്മി, ആശ പ്രവർത്തകരായ രമണി, ഹേന എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story