Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ഫണ്ട്​...

ദുരിതാശ്വാസ ഫണ്ട്​ സമാഹരണം: ആദ്യഘട്ടത്തിൽ 5.70 കോടി

text_fields
bookmark_border
തൃശൂർ: പ്രളയ ബാധിതരെ സഹായിക്കാനുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് സമാഹരണത്തി​െൻറ ആദ്യഘട്ടം പൂർത്തിയായപ്പോൾ ജില്ലയിൽ ലഭിച്ചത് 5,70,18,017 രൂപ. എഴു താലൂക്കുകളിൽ നിന്ന് 4,58,18,017 രൂപയും വിദ്യാർഥികളിൽനിന്ന് 1.12 കോടിയുമാണ് ലഭിച്ചത്. മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്നാണ് വ്യാഴാഴ്ച വിവിധയിടങ്ങളിൽ നേരിെട്ടത്തി തുക കൈപ്പറ്റിയത്. രണ്ടാം ഘട്ടമായ ശനിയാഴ്ചത്തെ ധനസമാഹരണത്തിലും കഴിവതും സഹായിക്കാൻ മുന്നോട്ടു വരണമെന്ന് മന്ത്രിമാർ അഭ്യർഥിച്ചു. തൃശൂർ താലൂക്കിൽ ചുരുങ്ങിയ സമയം കൊണ്ട് 1.88 കോടി രൂപ സമാഹരിച്ചു. തലപ്പിള്ളി താലൂക്കിൽ 14,34,411 രൂപ,. കുന്നംകുളം താലൂക്കിൽ 36,58,250 രൂപ, ചാവക്കാട് താലൂക്കിൽ 1,13,00,000 രൂപയും ലഭിച്ചു. കൊടുങ്ങല്ലൂർ താലൂക്കിൽനിന്ന് 19,52,000 രൂപ കൈമാറി. മുകുന്ദപുരം താലൂക്കിൽ 47,62,000 രൂപ മന്ത്രിമാർക്ക് കൈമാറി. ചാലക്കുടി താലൂക്കിൽനിന്ന് ലഭിച്ചത് 39,11,356 രൂപയാണ്. ഇവിടെ കടുപ്പശ്ശേരി ചിന്നത്ത് വീട്ടിൽ സുലോചന പത്്മനാഭനും എടക്കുളം ഉള്ളാട്ട് വീട്ടിൽ സുജാത സുരേന്ദ്രനും മാതാപിതാക്കളുടെ സ്മരാണർഥം കോടശേരി വില്ലേജിൽ 10 സ​െൻറ് ഭൂമിയുടെ ആധാരം മന്ത്രിമാർക്ക് കൈമാറി. രണ്ടാം ഘട്ടമായ നാളെ ഫണ്ട് സമാഹരണം താലൂക്ക്, സമയം എന്നിവ യഥാക്രമം: തലപ്പിള്ളി: 9.30-10.00, കുന്നംകുളം: 10.45-11.15, ചാവക്കാട്: 11.45-12.15, കൊടുങ്ങല്ലൂർ (മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാൾ): 1.00-1.30, മുകുന്ദപുരം: 2.30-3.00, ചാലക്കുടി -3.30-4.00, തൃശൂർ: 5.00-5.30.
Show Full Article
TAGS:LOCAL NEWS 
Next Story