Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യ അക്കാദമിയിൽ...

സാഹിത്യ അക്കാദമിയിൽ നിന്ന്​ കൊണ്ടുപോയ ഗ്രന്ഥങ്ങൾ തിരികെ വന്നില്ല

text_fields
bookmark_border
തൃശൂർ: കൊണ്ടുപോയ പുസ്തകങ്ങൾ അടിയന്തരമായി തിരിച്ചേൽപ്പിക്കണമെന്നാവശ്യപ്പെട്ട് അക്കാദമി െസക്രട്ടറി അയച്ച കത്തിന് അവഗണന. അക്കാദമിയിലെ അപൂർവ പുസ്തകങ്ങൾ ഉൾപ്പെടെ ഇനിയും തിരിച്ചു വരാനുള്ളത് മുന്നൂറിലേറെ. അക്കാദമി മുൻ ഭരണസമിതിയംഗങ്ങളും ജീവനക്കാരും താൽക്കാലികക്കാരും അടുപ്പക്കാരും മറ്റും കൊണ്ടു പോയ പുസ്തകങ്ങളാണ് വർഷങ്ങൾ പിന്നിട്ടിട്ടും തിരിച്ചേൽപ്പിക്കാത്തത്. ഇതിൽ ജീവനക്കാരുമുണ്ടെന്നുള്ളതാണ് കൗതുകകരം. കഴിഞ്ഞ മാർച്ചിൽ കിട്ടിയ വിവരാവകാശ പ്രകാരമുള്ള ഒരു ചോദ്യത്തെ തുടർന്നാണ് തിരച്ചു കിട്ടാത്ത പുസ്തകങ്ങളെ കുറിച്ച് അക്കാദമി അന്വേഷിക്കുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ അപൂർവവും വിലപിടിപ്പുള്ളതുമായ ആയിരത്തോളം പുസ്തകങ്ങൾ അപ്രത്യക്ഷമായതായി കണ്ടെത്തി. വാർത്തയായതോടെ പലരും തിരിച്ചേൽപ്പിച്ചുവെങ്കിലും ഇനിയും വരാനുള്ളത് മുന്നൂറിലേറെ. 2002 മുതൽ 2017 വരെ അക്കാദമി മുൻഭരണസമിതിയംഗങ്ങളും ജീവനക്കാരും കൊണ്ടുപോയ പുസ്തകങ്ങളാണ് ഇനിയും തിരികെയെത്താനുള്ളത്. എം. കുട്ടികൃഷ്ണമേനോൻ അടക്കമുള്ളവർ അക്കാദമിക്ക് നൽകിയ അപൂർവ ഗ്രന്ഥങ്ങളും കൊണ്ടുപോയവയിൽ ഉണ്ട്. പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കാൻ സെക്രട്ടറി നോട്ടിസ് നൽകിയപ്പോഴാണ് കുറേ പുസ്തകങ്ങൾ തിരിച്ചെത്തിയത്. മാസങ്ങൾ പിന്നിട്ടിട്ടും ജീവനക്കാരും മുൻ ഭരണസമിതിയംഗങ്ങൾ അടക്കമുള്ളവരും പുസ്തകങ്ങൾ മടക്കി നൽകിയിട്ടില്ല. റഫറൻസ് ലൈബ്രറിയാണ് അക്കാദമിയിലേത് എന്നതിനാൽ ഗവേഷണ വിദ്യാർഥികൾക്ക് പോലും പുസ്തകങ്ങൾ കൊടുത്തു വിടരുതെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് ആരുമറിയാതെ അക്കാദമിയുടെ അപൂർവ പുസ്തകശേഖരം കാണാതായത്. അക്കാദമിയുടെ പുസ്തകശേഖരത്തെ കുറിച്ച് വ്യക്തമായ കണക്കില്ലാത്തതിനാൽ കഴിഞ്ഞ സെപ്റ്റംബറിൽ പാതിവഴിയിൽ നിറുത്തിയ കണക്കെടുപ്പ് ഇനിയും തുടങ്ങാനായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story