Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെല്ലായി ചാലേല്‍പാടം...

നെല്ലായി ചാലേല്‍പാടം ചരല്‍ നിറഞ്ഞു

text_fields
bookmark_border
കൊടകര: പ്രളയത്തില്‍ കുത്തിയൊലിച്ചെത്തിയ മണ്ണ് അടിഞ്ഞതിെന തുടര്‍ന്ന് നെല്ലായി ചാലേല്‍പാടം കൃഷിയോഗ്യമല്ലാതായി. മൂന്നടിയോളം കനത്തിലാണ് പാടത്ത് മണ്ണടിഞ്ഞത്. പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായി തൂപ്പന്‍കാവ് ചിറക്ക് സമീപമാണ് അമ്പതേക്കർ വിസ്തൃതിയുള്ള ചാലേല്‍പ്പാടം. പ്രളയ സമയത്ത് തൂപ്പന്‍കാവ് തോട്ടിലൂടെ കുത്തിയൊലിച്ചെത്തിയ വെള്ളം പാടത്തേക്ക് കവിഞ്ഞതാണ് വിനയായത്. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ചരല്‍ മണ്ണ് പൂര്‍ണമായി കോരിക്കളഞ്ഞാലേ ഇനി കൃഷി സാധ്യമാകൂ. മണ്ണ് നീക്കം ചെയ്യാനുള്ള കാലതാമസം മുണ്ടകന്‍ വിള വൈകാനിടയാക്കുമെന്ന് കർഷകർ പറഞ്ഞു. സമീപത്തെ തൂപ്പന്‍കാവ് ചിറയിൽ അടിഞ്ഞ മണ്ണും കല്ലും നീക്കിയില്ലെങ്കില്‍ ജലസേചനവും പ്രതിസന്ധിയിലാകും. പ്രളയസമയത്ത് ഗതിമാറിയ കുറുമാലിപുഴയിലെ വെള്ളം പന്തല്ലൂര്‍ പ്രദേശത്തുകൂടി തൂപ്പന്‍കാവ് തോട്ടിലെത്തിയതാണ് ചിറയും സമീപത്തെ പാടശേഖരവും മണ്ണ് വന്ന് നികന്നുപോകാന്‍ കാരണം. മുണ്ടകൻ ഇറക്കാൻ കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story