Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവകേരളത്തിന് കൈകോർത്ത് ...

നവകേരളത്തിന് കൈകോർത്ത് കൊടുങ്ങല്ലൂർ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മുൻ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അന്തരിച്ച വി.കെ. രാജ​െൻറ ഒരു മാസത്തെ എം.എൽ.എ പെൻഷൻ കൈമാറി സഹധർമിണി സതി, പിറകെ സ്വർണവള ഉൗരി നൽകി എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശി​െൻറ മകൾ ആമി, ഒരു ദിവസം ഒാേട്ടാറിക്ഷ ഒാടിച്ച് കിട്ടിയ വരുമാനമായ 1060 രൂപയുമായി ചെന്ത്രാപ്പിന്നി സ്വദേശി അബ്ദുൽ സലീം, ഒരു ദിവസത്തെ ചായക്കടയിലെ വരുമാനമായ 6000 കൊടുത്ത് ഉടമ അബ്ദുൽ ജലാൽ.. പ്രളയം തകർത്ത കേരളത്തി​െൻറ പുനർനിർമിതിക്കായി സമൂഹത്തി​െൻറ നനാതുറകളിലുള്ളവർ തങ്ങളാൽ കഴിയുന്ന സമ്പാദ്യവുമായി എത്തിയ കാഴ്ചയാണ് കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ നിധിശേഖരണ ചടങ്ങിൽ കണ്ടത്. സാധാരണക്കാരും കച്ചവടക്കാരും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും മഹല്ലുകളും സർക്കാർ സ്ഥാപനങ്ങളും എന്നിങ്ങനെ നിരവധിപേരാണ് തങ്ങളുടെ പങ്ക് കൈമാറാൻ എത്തിയത്. വ്യാഴാഴ്ച വൈകീട്ട് കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ മന്ത്രിമാരായ വി.എസ്. സുനിൽകുമാറും, പ്രഫ. സി. രവീന്ദ്രനാഥുമാണ് സംഭാവന ഏറ്റുവാങ്ങിയത്. ആകെ 19,52, 450 രൂപ ലഭിച്ചു. നേരത്തേ മന്ത്രിമാരും, എം.എൽ.എമാരും, റവന്യൂ അധികൃതരും തുകകൾ ഏറ്റുവാങ്ങിയിരുന്നു. അടുത്ത ഘട്ടം 15ന് ഒരു മണിക്ക് മതിലകം ബ്ലോക്കിൽ വെച്ച് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ലോകത്തിന് മാതൃകയാകുന്ന ജനകീയ കേരള പുനർ നിർമിതിക്കാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും ജനം നൽകുന്ന ഒാരോ പൈസയും ഫലവത്തായി ദുരിത ബാധിതർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും മന്ത്രി സുനിൽ കുമാർ പറഞ്ഞു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ, ബ്ലോക്ക് പ്രസിഡൻറ് കെ.കെ. അബീദലി, പഞ്ചായത്ത് പ്രസിഡൻറുമാരായ സുരേഷ്കുമാർ, തഹസിൽദാർ കെ.വി. തോമസ് എന്നിവർ പെങ്കടുത്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ സ്വാഗതവും, അഡീഷനൽ കെ.വി. ജോസഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story