Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുപ്രവർത്തകൻ...

പൊതുപ്രവർത്തകൻ നിർമിച്ചു നൽകുന്ന വീടിന് ശിലയിട്ടു

text_fields
bookmark_border
കിഴുപ്പിള്ളിക്കര: പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് ദുരന്തനിവാരണ ഭവന പദ്ധതി പ്രകാരം പൊതുപ്രവർത്തകൻ വീട് നിർമിച്ചു നൽകും. താന്ന്യം പഞ്ചായത്തിലെ 11ാം വാർഡിലെ വലിയകത്ത് ഷൗക്കത്തലിക്കാണ് കാവുങ്ങൽ സുൽഫിക്കർ അസിസ് സൗജന്യമായി വീട് നിർമിച്ചു നൽകുന്നത്. പ്രളയത്തിൽ ഷൗക്കത്തലിയുടെ വീട് തകർന്നതോടെ അന്തിയുറങ്ങാൻ ഇടമില്ലാതെ കുടുംബം ദുരിതത്തിലായിരുന്നു. കുടുംബത്തി​െൻറ അവസ്ഥ കണ്ട് സുൽഫിക്കർ അസീസ് കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. വീടി​െൻറ കല്ലിടൽ ഗീത ഗോപി എം.എൽ.എ നിർവഹിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പ്രസിഡൻറ് പി.സി. ശ്രീദേവി, ജനപ്രതിനിധികളായ പരമേശ്വരൻ, വിനു, വി.കെ. സുശീലൻ, താന്ന്യം സാംസ്കാരിക വേദി സെക്രട്ടറി ഫാറൂഖ് തളിക്കുളം, കോഓഡിനേറ്റർ സിദ്ദീഖ് കൊളത്തേക്കാട്ട്, പ്രസിഡൻറ് സുബ്രഹ്മണ്യൻ പട്ടത്ത്, ജയൻ, ഷാഫി, റഷീദ്, അജയൻ, നജീബ്, ശങ്കരനാരായണൻ, നിസാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story