Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബിഷപ്​​...

ബിഷപ്​​ ഫ്രാ​േങ്കാ​ക്കെതിരായ കേസ്​: അന്വേഷണം തൃശൂരിലും

text_fields
bookmark_border
തൃശൂർ: കന്യാസ്ത്രീ പീഡനക്കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ അന്വേഷണം തൃശൂരിലും. ബിഷപ്പിനെ പലതവണ കുറവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയെന്ന് മൊഴി നൽകിയത് ബിഷപ്പി​െൻറ തൃശൂരിൽ താമസിക്കുന്ന സഹോദര​െൻറ ഡ്രൈവറായിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ ശേഖരിക്കാനാണ് കോട്ടയം പൊലീസ് തൃശൂരിലെത്തിയത്. ഇതോടൊപ്പം തൃശൂർ സ്വദേശിയായ ബിഷപ്പി​െൻറ വിവിധ ഇടപാടുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 2014 മേയ് അഞ്ചിനാണ് ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലി​െൻറ സഹോദര​െൻറ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ബിഷപ് കേരളത്തിലെത്തുമ്പോൾ തൃശൂരിലാണ് തങ്ങാറുള്ളത്. ഇതനുസരിച്ചാണ് അന്വേഷണം തൃശൂരിലേക്കും വ്യാപിപ്പിച്ചത്. നേരത്തെ നൽകിയ മൊഴിയിൽ ചില സംശയങ്ങൾ തോന്നിയതിനെ തുടർന്ന് ഇതിൽ സ്ഥിരീകരണത്തിനായിട്ടാണ് വീണ്ടും ഇവരിൽനിന്ന് മൊഴിയെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story