Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭക്ക് പ്രാധാന്യം...

നഗരസഭക്ക് പ്രാധാന്യം നൽകിയില്ലെന്ന് അധ്യക്ഷ

text_fields
bookmark_border
ഇരിങ്ങാലക്കുട: നഗരസഭയുടെ അധീനതയിലുള്ള ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർനിർമാണ സമർപ്പണം നഗരസഭ കൗൺസിലി​െൻറ അനുമതിയില്ലാതെയും നഗരസഭക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാതെയുമാണെന്ന് ആരോപിച്ച് അധ്യക്ഷ നിമ്യ ഷിജു ചടങ്ങ് ബഹിഷ്കരിച്ചു. എച്ച്.എം.സി കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ നഗരസഭയെയോ നഗരസഭ അധികാരികളെയോ അറിയിക്കാതെയാണ് മോർച്ചറി ഉദ്‌ഘാടനമെന്ന് അവർ ആരോപിച്ചു. മോർച്ചറി നവീകരണത്തിൽ പോലും രാഷ്്ട്രീയം വെച്ച് പെരുമാറുന്ന രീതി ജനാധിപത്യ വിരുദ്ധവും ഭരണസംവിധാനങ്ങളെ അട്ടിമറിക്കുന്നതാണെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story