Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷാപ്രവർത്തനം...

രക്ഷാപ്രവർത്തനം നടത്തിയ വഞ്ചിക്ക് തകരാർ;

text_fields
bookmark_border
രക്ഷാപ്രവർത്തനം നടത്തിയ വഞ്ചിക്ക് തകരാർ;
cancel
കാട്ടൂർ: പ്രളയത്തിൽ പെട്ട നൂറുകണക്കിനു പേരെ കരക്കെത്തിച്ച വഞ്ചിയുടെ ഉടമ അറ്റകുറ്റപ്പണിക്ക് വഴികാണാതെ ദുരിതത്തിൽ. ഉൾനാടൻ മത്സ്യത്തൊഴിലാളിയായ കാട്ടൂർ പറയംകടവ് സ്വദേശി തുപ്രാടൻ ശിവദാസാണ് വിഷമത്തിലായത്. ആറു ദിവസം എടത്തിരുത്തി സിറാജ് നഗർ മുതൽ പറയംകടവ് വരെയുള്ള ഭാഗത്തെ കുടുംബങ്ങൾക്ക് രക്ഷയായത് ഇദ്ദേഹത്തി​െൻറ മീൻപിടിത്ത വഞ്ചിയാണ്. ഇതിനിടെ പടികൾ ഒടിഞ്ഞ് കേടുപറ്റി. അതുകൊണ്ടുതന്നെ വഞ്ചി കുത്താൻ കഴിയില്ല. കനോലി കനാലി​െൻറ തീരത്തായതിനാൽ വീട് മുഴുവൻ മുങ്ങി സകലതും നഷ്ടപ്പെട്ട ശിവദാസിന് വഞ്ചി നന്നാക്കാൻ കഴിയുന്ന അവസ്ഥയല്ല. പ്രളയശേഷം മീൻപിടിത്തത്തിന് പോകാനും സാധിച്ചിട്ടില്ല. അര ലക്ഷത്തിനുമേൽ വിലവരുന്ന ആഞ്ഞിലിയുടെ വഞ്ചി അറ്റകുറ്റപ്പണി നടത്താൻ 10,000 രൂപയോളമെ ചെലവ് വരൂ. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ശിവദാസ്.
Show Full Article
TAGS:LOCAL NEWS 
Next Story