Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ഫണ്ടിന്...

ദുരിതാശ്വാസ ഫണ്ടിന് കമീഷൻ; അധ്യാപകരെ വലച്ച് ബാങ്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ദുരിതാശ്വാസ ഫണ്ട് അടക്കാൻ ചെന്ന അധ്യാപകർക്ക് എസ്.ബി.െഎ വക ദുരിതം. വിദ്യാലയങ്ങളിൽനിന്ന് സമാഹരിച്ച പണം അടക്കാൻ ചെന്ന അധ്യാപകരെയാണ് ബാങ്കുകാർ വലച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുവരെ എസ്.ബി.െഎ കൊടുങ്ങല്ലൂർ ബ്രാഞ്ചിൽ വിദ്യാലയങ്ങളിൽനിന്ന് 59 രൂപ കമീഷൻ വാങ്ങിയാണ് ഫണ്ട് സ്വീകിരിച്ചത്. ഇത്് പരാതിക്ക് വഴിവെച്ചതോടെ മൂന്നിന് ശേഷം ദുരിതാശ്വസ ഫണ്ട് വാങ്ങാൻ ബാങ്കുകാർ തയാറായില്ല. അതുവരെ വരിനിന്ന അധ്യാപകരോട് വ്യാഴാഴ്ച വരുവാൻ പറഞ്ഞ് വിട്ടു. ഇതനുസരിച്ച് രാവിലെ ബങ്കിൽ വന്ന് വരിനിന്ന അധ്യാപകരോട് 59 രൂപ കമീഷൻ ഒഴിവാക്കി ചലാൻ സമർപ്പിക്കുവാനായിരുന്നു നിർദേശം. ഇതനുസരിച്ച് വീണ്ടും സ്കൂളിൽ പോയി സീറോ കമീഷൻ കാണിക്കുന്ന ചലാനുമായി തിരികെ വന്നാണ് അധ്യാപകർ ഫണ്ട് അടച്ചത്. നാല് മണിവരെ വരിനിന്ന ശേഷമാണ് പല അധ്യാപകർക്കും പണം അടക്കാനായത്. ബാങ്കുകാരുടെ സമീപനം കാരണം രണ്ട് അധ്യയന ദിനമാണ് അധ്യാപകർക്ക് നഷ്ടമായത്. അലച്ചിലും അനുഭവിക്കേണ്ടി വന്നു. ബാങ്കുകാരുടെ സമീപനം പ്രതിഷേധവും സൃഷ്ടിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story