Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതിയില്ല, ഒന്നും...

വൈദ്യുതിയില്ല, ഒന്നും ചെയ്യാനാവില്ലെന്ന് താലൂക്ക് ഓഫിസ് അധികൃതർ

text_fields
bookmark_border
തൃശൂർ: പ്രളയത്തിൽ റേഷൻ കാർഡുൾപ്പെടെ രേഖകൾ നഷ്്ടപ്പെട്ട് വ്യാഴാഴ്ച തൃശൂർ താലൂക്ക് ഓഫിസിൽ എത്തിയവരെ കാത്തിരുന്നത് ദുരിതത്തി​െൻറ മറ്റൊരു പ്രളയം. മണിക്കൂറുകൾ കാത്തിരുന്നിട്ടും വൈദ്യുതി ഇല്ലാത്തതിനാൽ ഒന്നും ചെയ്യാനാവില്ല എന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ സമർപ്പിക്കാനെത്തിയവർ കേട്ടത്. ഇതോടെ ജീവനക്കാരും അപേക്ഷകരും തമ്മിൽ വാക്കേറ്റത്തിനും വഴിയൊരുങ്ങി. ഒന്നും ചെയ്യാനില്ലെന്ന് അറിയിച്ച് ജീവനക്കാർ മൊബൈലിൽ കളിച്ചിരിക്കുകയായിരുന്നുവെന്ന് ജനം കുറ്റപ്പെടുത്തുന്നു. വൈദ്യുതി മുടങ്ങുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും ഒരു മുൻകരുതൽ നടപടികളും താലൂക്ക് ഓഫിസ് അധികൃതർ ഒരുക്കിയില്ല. റേഷൻ കാർഡും രേഖകളും നഷ്ടപ്പെട്ടവരും, താൽക്കാലിക കാർഡ് എടുക്കാൻ എത്തിയവരും, ദുരിതാശ്വാസ സഹായമടക്കമുള്ള ആനുകൂല്യങ്ങളും ആവശ്യങ്ങളുമായി എത്തിയവരാണ് വൈദ്യുതിയില്ലെന്ന കാരണത്താൽ വലഞ്ഞത്. വൈദ്യുതി ഉടൻ എത്തുമെന്നും, മറ്റ് നടപടികൾ സ്വീകരിക്കുമെന്നും കരുതി ഉച്ചവരെ കാത്തുനിന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടൊന്നും കാണാത്ത സാഹചര്യത്തിലായിരുന്നു ആളുകൾ പ്രതിഷേധമു‍യർത്തിയത്. ജില്ല സപ്ലൈ ഓഫിസറോടും പരാതിയറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story