Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ സാനിറ്ററി...

സൗജന്യ സാനിറ്ററി നാപ്കിന്‍ പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
തൃശൂര്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ ലയണ്‍സ് ക്ലബ് നാപ്കിന്‍ വെൻഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നതി​െൻറ ജില്ലതല ഉദ്ഘാടനം തൃശൂര്‍ സ​െൻറ് ക്ലെയേഴ്‌സ് സ്‌കൂളില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് നിർവഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡൻറ് ജെയിംസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാർഥിനികള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിന്‍ നല്‍കുന്ന പദ്ധതി മണപ്പുറം ഫൗണ്ടേഷ​െൻറ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.ഡി. ഇഗ്നേഷ്യസ്, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആൻറണി പാത്താടന്‍, ഡിസ്ട്രിക്ട് പി.ആര്‍.ഒ ജെയിംസ് വളപ്പില തുടങ്ങിയവര്‍ സംസാരിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ പ്രതിനിധി ജെറ്റി ഫ്രാന്‍സീസ്, ലയണ്‍സ് ക്ലബ് അഡീഷനല്‍ കാബിനറ്റ് സെക്രട്ടറി അഡ്വ. കെ.എസ്. പ്രവീണ്‍, സോണ്‍ ചെയര്‍മാന്‍ സുരേഷ് കരുണ്‍, സ്‌കൂള്‍ പ്രധാനാധ്യാപികമാരായ സിസ്റ്റർ അനിജ തെരേസ, സിസ്റ്റർ മാരിയറ്റ് തുടങ്ങിയവര്‍ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story