Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂടൊരുക്കം...

'കൂടൊരുക്കം' സഹപാഠികൾക്ക് ഗൃഹോപകരണം സമ്മാനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: 'കൂടൊരുക്കം' എന്ന സന്ദേശവുമായി പ്രളയ ദുരിതബാധിത വിദ്യാർഥികൾക്ക് സഹപാഠികളുടെ ഗൃഹോപകരണ സമ്മാനം. കെടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളാണ് ദുരിതം അനുഭവിക്കുന്ന തങ്ങളുടെ കൂട്ടുകാരികൾക്ക് സഹായ ഹസ്തമായത്. എൻ.എസ്.എസി​െൻറ നേതൃത്വത്തിൽ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് കൊണ്ടുവന്നതും വ്യാപാരികളിൽനിന്നും 'വടക്കേനട കൂട്ടായ്മ'യിൽനിന്നും സമാഹരിച്ചതുമായ വീട്ടുപകരണങ്ങളാണ് പ്രളയബാധിതരായ സഹപാഠികൾക്ക് നൽകിയത്. വി.ആർ. സുനിൽകുമാർ ഉദ്ഘടാനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ബിന്ദു, ശാലിനി വെങ്കിടേഷ്, എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ സി.കെ. ബേബി, പ്രോഗ്രാം ഓഫിസർ ടി.വി. സ്മിത, അയ്യപ്പദാസ്, ശ്രീകുമാർ, ജോഷി, സുഗന്ധി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story