Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുമ്പൂർമുഴി ഫാമിന്​...

തുമ്പൂർമുഴി ഫാമിന്​ ഉയർത്തെഴുന്നേൽക്കണം

text_fields
bookmark_border
അതിരപ്പിള്ളി: ഉരുൾപൊട്ടലിൽ നാശം സംഭവിച്ച തൂമ്പൂര്‍മുഴിയിലെ വെറ്ററിനറി സര്‍വകലാശാലയുടെ കന്നുകാലി പ്രജനന കേന്ദ്രം പുനരാരംഭിക്കാൻ കടമ്പകളേറെ. പുനഃപ്രവർത്തനത്തിന് ഇനി കോടികള്‍ ചെലവഴിക്കേണ്ടി വരും. ഉല്‍പാദനശേഷിയുള്ള പശുക്കളുടെ ഫാം, തീറ്റപ്പുല്‍ ഫാം, അതോടനുബന്ധിച്ച ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. മാസം പിന്നിട്ടിട്ടും തുമ്പൂര്‍മുഴി ഫാമി​െൻറ വീണ്ടെടുപ്പിന് നടപടി വൈകുകയാണ്. ഉരുൾപൊട്ടല്‍ മേഖലയായതിനാല്‍ ഉടന്‍ നിര്‍മാണം വേണ്ടെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്. പാലുല്‍പാദനവും തീറ്റപ്പുല്‍ കൃഷിയും പഠന ഗവേഷണ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ഇത് അനിശ്ചിതാവസ്ഥയിലാക്കി. ഉരുള്‍പൊട്ടലില്‍ 11 വെച്ചൂർ പശുക്കളും ആറ് ചെനയുള്ള ഹീപ്പേഴ്‌സ് ഇനത്തിലുള്ളവയും അടക്കം 23 പശുക്കളാണ് ചത്തത്. ഏഴെണ്ണത്തെ പരിക്കേറ്റതിനാല്‍ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് ചികിത്സക്ക് മാറ്റി. തകര്‍ന്ന തൊഴുത്ത് പുനര്‍ നിര്‍മിക്കാനുള്ള ശ്രമം നടന്നിട്ടില്ല. പാലുല്‍പാദനം കുത്തനെ താഴ്ന്നു. തീറ്റപ്പുല്‍ കൃഷിയിടങ്ങളുടെ വേലികള്‍ തകര്‍ന്നതിനാല്‍ കൃഷി അവതാളത്തിലാണ്. പവര്‍ടില്ലര്‍, പുല്ല് കട്ടര്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ യന്ത്രങ്ങൾ നശിച്ചു. പുതിയവ കൊണ്ടുവന്നാല്‍ മാത്രമെ പുല്‍കൃഷി വേണ്ടവിധം തുടരാനാവൂ. ഓഫിസി​െൻറ പ്രവര്‍ത്തനവും അവതാളത്തിലാണ്. ഓഫിസ് കെട്ടിടം ഭാഗികമായി തകർന്നു. പ്രധാനപ്പെട്ട ഭാഗമാണ് ഒഴുകിപ്പോയത്. കമ്പ്യൂട്ടറുകൾ, രജിസ്റ്ററുകള്‍, മറ്റ് വിലപ്പെട്ട രേഖകള്‍ എന്നിവ നഷ്ടപ്പെട്ടു. താല്‍ക്കാലികമായി അല്‍പം മാറി അസൗകര്യത്തോടെയാണ് ഓഫിസ് പ്രവർത്തനം ഓഫിസ് ജീപ്പ്, രണ്ട് ട്രാക്ടറുകള്‍, ഒരു ടില്ലര്‍, ടി.എം.ആര്‍ എന്നിവയും നഷ്ടപ്പെട്ടു കൊന്നക്കുഴിയില്‍ മലയടിവാരത്തായി 60 ഏക്കറിലാണ് തുമ്പൂര്‍മുഴിയില്‍ കന്നുകാലി പ്രജനനകേന്ദ്രവും കൃഷിയിടവും. ആഗസ്റ്റ് 16 ന് രാവിലെ തുമ്പൂര്‍മുഴി കേന്ദ്രത്തിന് പിന്നിലെ മലനിരകളില്‍ ഉരുള്‍പൊട്ടിയതോടെയാണ് കേന്ദ്രത്തിന് നാശമുണ്ടായത്. മലമുകളില്‍ നാലുഭാഗത്തായി ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ സംഭവിച്ചു. ഫാമി​െൻറയും ഓഫിസി​െൻറയും ഭാഗങ്ങളും ഗേറ്റും മതിലും തകര്‍ന്നു. ആനമല റോഡും കടന്ന് അപ്പുറത്തെ വലതുകര കനാല്‍വരെ കല്ലുകളും മരങ്ങളും ഒഴുകിയെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story