Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം- ബി.ജെ.പി...

സി.പി.എം- ബി.ജെ.പി സംഘട്ടനം: പത്ത് സി.പി.എം പ്രവര്‍ത്തകർ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: ആനായ്ക്കൽ ചെമ്മണൂരിൽ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനം സംബന്ധിച്ച കേസിൽ പത്ത് സി.പി.എം പ്രവര്‍ത്തകർ പിടിയിൽ. ചെമ്മണ്ണൂര്‍ സ്വദേശികളായ തലക്കാട്ട് വീട്ടില്‍ ശ്രീരാഗ് (23), സ്രാമ്പിക്കല്‍ വീട്ടില്‍ ഡിനോ എസ്. ബേബി (22), പണിക്കശ്ശേരി വീട്ടില്‍ റാബിന്‍ (26), മഠത്തിങ്കല്‍ വീട്ടില്‍ പ്രണവ് (കണ്ണന്‍-20), പണിക്കശ്ശേരി വീട്ടില്‍ വിഷ്ണു (18), കൊല്ലാറ വീട്ടില്‍ ജിതിന്‍ രാജന്‍ (19), ചെമ്മണ്ണൂര്‍ വീട്ടില്‍ സച്ചിന്‍ (20), കൊഴുപ്പാംമഠത്തില്‍ വീട്ടില്‍ നീരജ് (20), കല്ലായില്‍ വീട്ടില്‍ ശ്രീരാഗ് (19), ഗുരുവായൂര്‍ പൊന്നരാശ്ശേരി വീട്ടില്‍ സജിത്ത് (20) എന്നിവരെയാണ് കുന്നംകുളം എസ്.ഐ യു.കെ. ഷാജഹാന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബി.ജെ.പി പ്രവർത്തകൻ പണിക്കശേരി നന്ദകുമാറിന് തലക്കാണ് പരിക്കേറ്റിരുന്നത്. ആലിക്കൽ സുമിത്രക്കും പരിക്കുണ്ട്. സി.പി.എം പ്രവര്‍ത്തകരായ 18 പേർക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകരായ 13 പേർക്കെതിരെയും കേസെടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story