Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ...

പ്രളയ ദുരിതാശ്വാസത്തിന്​ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ഭണ്ഡാരം

text_fields
bookmark_border
ഗുരുവായൂർ: പ്രളയം വിതച്ച നാശത്തിൽ നിന്നുള്ള വീണ്ടെടുപ്പിന് കൈത്താങ്ങായി ഗുരുവായൂർ ക്ഷേത്രം. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഭക്തർക്ക് സംഭാവന നിക്ഷേപിക്കാനായി പ്രത്യേക ഭണ്ഡാരം സ്ഥാപിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപം കിഴക്കെ നടപ്പന്തലിലാണ് ഭണ്ഡാരം സ്ഥാപിക്കുക. ഇതിൽ നിക്ഷേപിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വെള്ളിയാഴ്ച ഉച്ചക്ക് നടക്കുന്ന മേൽശാന്തി തെരഞ്ഞെടുപ്പിന് ശേഷമാണ് ഭണ്ഡാരം സ്ഥാപിക്കുക. ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി സോണ്‍ ഫുട്‌ബാള്‍ മത്സരം തുങ്ങി ഗുരുവായൂര്‍: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി സോണ്‍ ഫുട്‌ബാള്‍ മത്സരങ്ങൾ ശ്രീകൃഷ്ണ കോളജില്‍ തുടങ്ങി. വ്യാഴാഴ്ച രാവിലെ നടന്ന മത്സരത്തിൽ ചാലക്കുടി പി.എം.ജി. പുതുക്കാട് പ്രജ്യോതി നികേതനെ ഒരു ഗോളിന് തോൽപിച്ചു. പെരുവല്ലൂര്‍ മദര്‍ കോളജിനെ ഏകപക്ഷീയമായ ഒമ്പത് ഗോളിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് തോൽപിച്ചു. ഉച്ച കഴിഞ്ഞ് നടന്ന മത്സരങ്ങളിൽ മണ്ണുത്തി ഡോണ്‍ബോസ്‌കോ തൃശൂർ സി. അച്യുത മേനോൻ ഗവ. കോളജിനെയും, നാട്ടിക എസ്.എന്‍ പടിഞ്ഞാറേ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബിയെയും പരാജയപ്പെടുത്തി. പ്രീ ക്വാര്‍ട്ടര്‍ മത്സരം വെള്ളിയാഴ്ച നടക്കും. രാവിലെ ഏഴിന് ശ്രീകൃഷ്ണയും പി.എം.ജി ചാലക്കുടിയും ഏറ്റുമുട്ടും. തുടര്‍ന്ന് എസ്.എന്‍ നാട്ടികയും ഡോണ്‍ബോസ്‌കോയും തമ്മിലാണ് മത്സരം. തിങ്കളാഴ്ചയാണ് ഫൈനൽ.
Show Full Article
TAGS:LOCAL NEWS 
Next Story