Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാൻ: പൊടിപാറും...

കുതിരാൻ: പൊടിപാറും സമരം

text_fields
bookmark_border
കുതിരാന്‍: മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെയുള്ള ദേശീയപാതയുടെ ശോച്യാവസ്ഥക്കും ഗതാഗതക്കുരുക്കിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ സമര പരമ്പര. ഇടതു-വലതുപക്ഷ പാര്‍ട്ടികളുടെ സമരമാണ് കുതിരാനിൽ 'പൊടി പാറിക്കുന്നത്'. ബുധനാഴ്ച ഡി.വൈ.എഫ്‌.ഐ മണ്ണുത്തി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിലേ സമരം ആരംഭിച്ചു. മണ്ണുത്തി ഏരിയ സെക്രട്ടറി എം.എം. അവറാച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രസര്‍ക്കാറും കരാര്‍കമ്പനിയായ കെ.എം‍.സി കമ്പനിയും നടത്തുന്ന ഒത്തുകളിയാണ്‌ ദേശീയപാതയുടെ ദുരവസ്ഥക്ക്‌ കാരണം. ഈ വര്‍ഷത്തില്‍ തന്നെ 53 ജീവനുകളാണ്‌ പൊലിഞ്ഞത്‌. ഇതിനൊക്കെ കാരണം ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ്‌. ഇതിനു പരിഹാരം കാണുംവരെ ഡി.വൈ.എഫ്‌.ഐയുടെ റിലേ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണുത്തി ബ്ലോക്ക്‌ പ്രസിഡൻറ് നിബിന്‍ അധ്യക്ഷത വഹിച്ചു. ടി.അഖില്‍ , മനു പുതിയമഠം, മാത്യു നൈനാന്‍, എം.ബാലകൃഷ്‌ണന്‍ സംസാരിച്ചു. പാണഞ്ചേരി ബ്ലോക്ക്‌ കോണ്‍ഗ്രസി​െൻറ സമരത്തി​െൻറ രണ്ടാംദിവസവും തുടരുകയാണ്‌. യു.ഡി.എഫി​െൻറ ഭരണകാലത്ത്‌ ദേശീയപാതയില്‍ 19.5 കോടി െചലവിട്ട്‌ റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയതായി അവകാശപ്പെട്ടു. നിലവിൽ സി.എന്‍.ജ യദേവൻ എം.പിയോ, കെ.രാജന്‍ എം.എല്‍.എയോ ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന്‌ യു.ഡി.എഫ്‌ ആരോപിച്ചു. രണ്ടാംദിന സമരം ഡി.സി.സി വൈസ്‌ പ്രസിഡൻറ് ഐ.പി.പോള്‍ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡൻറ് കെ.സി. അഭിലാഷ്‌, മുന്‍ എം.എല്‍.എ എം.പി. വിന്‍സ​െൻറ്, ഭാസ്‌ക്കരന്‍ ആദംകാവില്‍ സംസാരിച്ചു. കുതിരാനില്‍ കിഴക്കേ തുരങ്കം ഇരുനടപ്പാലത്തിനുസമീപം ആരംഭിച്ച ജനകീയ സമരം തുടരുകയാണ്‌. കേരള കോണ്‍ഗ്രസ്‌ കര്‍ഷക യൂനിയന്‍ ജില്ല പ്രസിഡൻറ് ജോസ്‌ മുതുക്കാട്ടിലാണ് നിരാഹാരസമരം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story