Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഡ് ശുചീകരണം

വാർഡ് ശുചീകരണം

text_fields
bookmark_border
വടക്കേക്കാട്: കൊമ്പന്തറ പതിനാലാം വാർഡിൽ നവത കലാകായിക വേദിയുടെ ശുചീകരണ പരിപാടി വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറി ആൻറണി വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രളയത്തിലെ വെള്ളക്കെട്ടിൽ ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയ റോഡുകൾ, തോടുകൾ, നീർച്ചാലുകൾ എന്നിവ പ്രവർത്തകർ വൃത്തിയാക്കി. ഭാരവാഹികളായ മുനവ്വിർ, ഇർഷാദ്, അസ്ഹർ എന്നിവർ നേതൃത്വം നൽകി. പ്രളയ ബാധിതർക്കായി ഗ്രാമസഭ വടക്കേക്കാട്: പഞ്ചായത്തിൽ പ്രളയം മൂലം വീടുകൾക്ക് നാശം സംഭവിച്ചവരുടെ വിശാല ഗ്രാമസഭ പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ അധ്യക്ഷത വഹിച്ചു. വാസയോഗ്യമല്ലാതായ വീടുകളുടെ പുനർ നിർമാണത്തിനുള്ള പഞ്ചായത്തി​െൻറ ജനകീയ പദ്ധതി സെക്രട്ടറി ആൻറണി വാഴപ്പിള്ളി വിശദീകരിച്ചു. 400 ചതുരശ്ര അടി വിസ്തീർണത്തിൽ തറയും ശുചിമുറിയും താൽക്കാലിക ഷെഡും ഉൾപ്പെടുന്ന വീടുകൾ അടുത്ത മാസം 30നകം പൂർത്തിയാക്കും. നേരത്തെ 49 വീടുകളാണ് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നത്. ഗ്രാമസഭയിൽ ഇത് 89 ആയി ഉയർന്നു. ഒരു വീടിന് ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ്. നാൽപതോളം വീടുകളുടെ നിർമാണം വ്യക്തികളും സന്നദ്ധ സംഘടനകളും ഏറ്റെടുത്തു. ബാക്കി വീടുകളും പൊതു പങ്കാളിത്തത്തോടെ പൂർത്തിയാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story