Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവലോക നിർമിതിക്ക്...

നവലോക നിർമിതിക്ക് മൂല്യബോധമുള്ള അധ്യാപക സമൂഹം അനിവാര്യം -ഡോ. ഷഹീദ് റംസാൻ

text_fields
bookmark_border
പെരുമ്പിലാവ്: പുതിയ ലോകത്ത് അറിവില്ലായ്മയല്ല, മാനുഷിക മൂല്യബോധത്തി​െൻറ അഭാവമാണ് അശാന്തിക്ക് കാരണമെന്നും നവലോക നിർമിതിക്ക് മൂല്യബോധമുള്ള അധ്യാപക സമൂഹം അനിവാര്യമാണെന്നും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. ഷഹീദ് റംസാൻ അഭിപ്രായപ്പെട്ടു. അൻസാർ ട്രെയ്നിങ് കോളജിലെ ബിരുദ ദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. മഹ്മൂദ് ശിഹാബ് അധ്യക്ഷത വഹിച്ചു. അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.വി. മുഹമ്മദ് ബിരുദദാനം നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞഹമ്മദ്, ജോ. സെക്രട്ടറി ഷാജു മുഹമ്മദുണ്ണി, എഴുത്തുകാരൻ പി.കെ. ജമാൽ, സ്കൂൾ പ്രിൻസിപ്പൽ ഡോ. സലീൽ ഹസൻ, വിമൻസ് കോളജ് പ്രിൻസിപ്പൽ അഡ്വ. ഫരീദ അൻസാരി, കെ.എച്ച്. ഹസ്ന എന്നിവർ സംസാരിച്ചു. ഐ.ക്യു.എ.സി കോഒാഡിനേറ്റർ ടി.ജെ. മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി. രാധിക നന്ദിയും പറഞ്ഞു. സംസ്ഥാനപാതയിലെ പാഴ്ച്ചെടികൾ അപകടക്കെണി പെരുമ്പിലാവ്: സംസ്ഥാനപാതയിലെ നടപ്പാതയിൽ വളർന്നുനിൽക്കുന്ന പാഴ്ച്ചെടികൾ കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. റോഡിനിരുവശത്തുമുള്ള കാനക്ക് മുകളിൽ പലയിടത്തും സ്ലാബുകൾ ഇല്ലാത്തതിനാൽ രാത്രി യാത്രക്കാർ കാനകളിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്. ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ പെരുമ്പിലാവ് പഴയ കാലിച്ചന്ത മുതൽ പാതാക്കര റോഡ് വരെ അരക്കിലോമീറ്ററിലാണ് ഈ ദുരവസ്ഥ. നടപ്പാത കാട് പിടിച്ചതിനാൽ യാത്രക്കാർ റോഡിലിറങ്ങി നടക്കുന്നതും അപകടകാരണമാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പഞ്ചായത്ത് അധികൃതർ റോഡ് വൃത്തിയാക്കണമെന്ന് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.എ. കമറുദ്ദീൻ, സെക്രട്ടറി ഹിഷാം തലിബ്, സുരേഷ് നോങ്ങല്ലൂർ, എം.എം. ഹസൻകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story