Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതകർന്ന വീടി​െൻറ...

തകർന്ന വീടി​െൻറ അവശിഷ്​ടം മാറ്റാൻ തൊഴിലുറപ്പ് തൊഴിലാളികൾ

text_fields
bookmark_border
തകർന്ന വീടി​െൻറ അവശിഷ്​ടം മാറ്റാൻ തൊഴിലുറപ്പ് തൊഴിലാളികൾ
cancel
ചാവക്കാട്: തകർന്ന വീടി​െൻറ അവശിഷ്ടം മാറ്റി പരിസരം വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സൗജന്യ സേവനം. പുന്നയൂർ പഞ്ചായത്ത് 12ാം വാർഡ് പഞ്ചവടിക്കു കിഴക്ക് പറയിരിക്കൽ താഴത്ത് ഒവ്വാട്ട് പ്രദീപി​െൻറ വീടാണ് തകർന്നത്. പ്രദീപി​െൻറയും സഹോദരൻ സോമ​െൻറയും കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഇപ്പോൾ വാടകക്കും ബന്ധുവീട്ടിലുമായാണ് ഇവർ താമസിക്കുന്നത്. കെട്ടിടത്തി​െൻറ ഓടുകളും കല്ലുകളും അകത്തെ സാധാന സാമഗ്രികളുമെല്ലാം തൊഴിലുറപ്പ് പ്രവർത്തകർ പറമ്പി​െൻറ മറ്റൊരു ഭാഗത്തേക്ക് മാറ്റി. തറ വരെയുള്ള എല്ലാം വൃത്തിയാക്കാമെന്നാണ് ഇവരുടെ വാഗ്ദാനം. തറയിലെ മണ്ണ് യന്ത്രമുപയോഗിച്ച് നീക്കും. പഞ്ചായത്തംഗം സുമ വിജയ​െൻറ നേതൃത്വത്തിൽ രാഗിണി രവി, സുനിത ഗോപി, വിനീഷ രാധാകൃഷ്ണൻ, ഷീന ബാബു, അമ്മിണി ശങ്കുരു, കുമാരി മണി, മോഹിനി ചന്ദ്രൻ, സുജ പ്രദീപ്, മണി ബാലൻ, സുബിത ഗണേഷ്, സബിത സുനിൽ, ജ്യോതി വെങ്കിടേഷ്, ബിന്ദു, മിനി രാജൻ എന്നിവരുൾപ്പെട്ട തൊഴിലാളി സംഘമാണ് ഇവിടെ ജോലി ആരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story