Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈൽ ടവർ...

മൊബൈൽ ടവർ നിർമാണത്തിന്​ സ്​റ്റോപ്​ മെമ്മോ നൽകും

text_fields
bookmark_border
കുന്നംകുളം: പോർക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡായ കൊങ്ങണൂരിൽ ജനവാസ മേഖലയിൽ നടക്കുന്ന മൊബൈൽ ടവർ നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകാൻ തീരുമാനം. നിർമാണം നിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയ യോഗം സ്റ്റോപ് മെമ്മോ നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കെ.പി. ജയപ്രകാശ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. കെ.എം. പ്രമോദ്, കെ. ഷൈലജ, അംബിക മണിയൻ, കവിത പ്രേംരാജ്, കെ. രഞ്ജിത്ത് എന്നിവർ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story