Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസത്തുക നൽകി

ദുരിതാശ്വാസത്തുക നൽകി

text_fields
bookmark_border
വടക്കാഞ്ചേരി: പൊലീസിൽ നിന്ന് അസി. കമാൻഡൻറായി വിരമിച്ച ഉണ്ണികൃഷ്ണൻ വിരുപ്പാക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക മന്ത്രി എ.സി. മൊയ്തീന് കൈമാറി. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനിലും വടക്കാഞ്ചേരി സൗഹൃദം സാഹിത്യ സമിതി മെമ്പറുമാണ്. കുറാഞ്ചേരി ദുരന്തബാധിതർക്ക് 10 സ​െൻറ് നൽകും വടക്കാഞ്ചേരി: കുറാഞ്ചേരി ദുരിതബാധിതർക്ക് വീട് വെക്കാൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും കടുംബവും 10 സ​െൻറ് സ്ഥലം നൽകും. മണ്ണിടിച്ചിലിൽ വീട് തകരുകയും കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും ചെയ്ത രണ്ട് കുടുംബങ്ങൾക്കാണ് വീട് വെക്കാൻ സ്ഥലം നൽകുന്നതെന്ന് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോ കുര്യനും സഹോദരൻ ജോജോ കുര്യനും അറിയിച്ചു. ദുരന്തത്തിൽ മരിച്ച കൊല്ലം കുന്നേൽ മത്തായിയുടെ കുടുംബാംഗങ്ങൾക്ക് അമ്പലപ്പാട് സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയിലെ ധനസഹായം വിതരണം ചെയ്യുന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. അനിൽ അക്കര എം.എൽ.എ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, അമ്പലപ്പാട് ബാങ്ക് പ്രസിഡൻറ് കുര്യാക്കോസ്, പി.ജെ. രാജു, വി.എം.കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story