Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബത്തെ ആക്രമിച്ച...

കുടുംബത്തെ ആക്രമിച്ച യുവാവ് അറസ്്റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.എന്‍.പുരത്ത് പട്ടികജാതി കുടുംബത്തെ ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എന്‍.പുരം പുതുമനപ്പറമ്പ് തയ്യില്‍ വീട്ടില്‍ ബേബിനെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വഴി തര്‍ക്കത്തെത്തുടര്‍ന്ന് പുതുമനപ്പറമ്പ് വെളുത്തപുരയ്ക്കല്‍ വീട്ടില്‍ ദാസനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പ് വടികൊണ്ട് ദാസ‍‍​െൻറ തലക്ക് അടിക്കുകയും, ജനല്‍ചില്ല് അടിച്ചു തകര്‍ക്കുകയും, തടയാനെത്തിയ ഭാര്യയുടെയും, മകളുടെയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. തലക്ക് പരിക്കേറ്റ ദാസന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ വധശ്രമത്തിനും, പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story