Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

പ്രളയക്കെടുതിയില്‍നിന്ന് ഉണര്‍വ് ചാലക്കുടി താലൂക്ക് ആശുപത്രിക്ക് ദേശീയ അംഗീകാരം

text_fields
bookmark_border
ചാലക്കുടി: പ്രളയക്കെടുതിയില്‍ സൗകര്യങ്ങള്‍ തകര്‍ന്ന് പിന്നോട്ടടിച്ചുവെങ്കിലും ചാലക്കുടി താലൂക്ക് ആശുപത്രി ഇന്ത്യയില്‍ മുന്‍നിരയില്‍. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ എന്‍.ക്യു.എ.എസ് പദ്ധതി പ്രകാരമാണ് ആശുപത്രി ഒന്നാമതെത്തിയതായി പ്രഖ്യാപിച്ചത്. ഇതിനായി നടന്ന പരിശോധനയില്‍ 98.07 ശതമാനം മാര്‍ക്ക് നേടിയിരുന്നു. ദേശീയ തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവി​െൻറ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയുടെ ഫലമായി പ്രഖ്യാപിച്ചതാണ് ഈ ദേശീയ അംഗീകാരം. കഴിഞ്ഞ ജൂലൈ 30, 31, ആഗസ്റ്റ് ഒന്ന് തീയതികളിലാണ് പരിശോധന നടന്നത്. സംസ്ഥാന ആരോഗ്യ വകുപ്പി​െൻറയും കേന്ദ്ര ആരോഗ്യ വകുപ്പി​െൻറയും കര്‍ശന മാനദണ്ഡങ്ങളിലൂടെയാണ് ചാലക്കുടി താലൂക്ക് ആശുപത്രി ഈ നേട്ടത്തിലെത്തിയത്. 187 കിടക്കകളാണ് ഇവിടെയുള്ളത്. ഒരു വര്‍ഷം ഒരു കിടക്കയ്ക്ക് 10,000 രൂപ വീതം ലഭിക്കും. പ്രതിവര്‍ഷം 18 ലക്ഷം രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് ലഭിക്കും. മാലിന്യ നിർമാര്‍ജനം, അണുനശീകരണ പ്രക്രിയ, രോഗികളോടുള്ള സമീപനം, രോഗികളുടെ അഭിപ്രായം, ഓരോ വിഭാഗങ്ങളുടെയും പ്രവര്‍ത്തന മികവ്, ജീവനക്കാരുടെ വൈദഗ്ധ്യം, പരിശീലന പരിപാടി, രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍, പൊതുജനങ്ങള്‍ക്ക് ആശുപത്രിയോടുള്ള സമീപനം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി മാസംതോറുമുള്ള റിപ്പോര്‍ട്ടുകളാണ് ചാലക്കുടി താലൂക്ക് ആശുപത്രിയെ നേട്ടത്തിലെത്തിച്ചതെന്ന് സുപ്രണ്ട് എം.ജി. ശിവദാസ് അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിടേണ്ടി വന്ന താലൂക്ക് ആശുപത്രി ഇനിയും പൂർണമായും പ്രവര്‍ത്തന സജ്ജമായിട്ടില്ല. ആശുപത്രിയെ പുനര്‍നിർമിക്കാനുള്ള കഠിന പരിശ്രമം തുടരുകയാണ്. ഇപ്പോള്‍ അത്യാഹിത വിഭാഗവും ഔട്ട്‌പേഷ്യൻറ് വിഭാഗവും കിടത്തി ചികിത്സയും ഭാഗികമായി ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story