Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളിക്കുളങ്ങര പാലം...

വെള്ളിക്കുളങ്ങര പാലം ദുര്‍ബലാവസ്ഥയില്‍

text_fields
bookmark_border
വെള്ളിക്കുളങ്ങര: പൊതുമരാമത്ത് വകുപ്പിന് കീഴിലെ വെള്ളിക്കുളങ്ങര-ചാലക്കുടി റോഡിലുള്ള പാലം കാലപ്പഴക്കം മൂലം ദുര്‍ബലാവസ്ഥയിൽ. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം ഉയരുന്നു. മറ്റത്തൂര്‍, കോടശേരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള വെള്ളിക്കുളം തോടിന് കുറുകെയാണ് പാലമുള്ളത്. അടിഭാഗത്തുള്ള ഗര്‍ഡറുകൾ തരുമ്പെടുത്ത നിലയിലാണ്. കോണ്‍ക്രീറ്റ് സ്ലാബുകളിലെ സിമൻറ് അടര്‍ന്ന് പോയി. ഒരു വര്‍ഷം മുമ്പ് പാലത്തോടുചേര്‍ന്ന് വലിയ കുഴി രൂപപ്പെട്ടത് പൊതുമരാമത്ത് വകുപ്പധികൃതര്‍ കോണ്‍ക്രീറ്റ് ഇട്ട് അടക്കുകയായിരുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് വെള്ളിക്കുളങ്ങര പാലത്തിലൂടെ കടന്നുപോകുന്നത്. നിരവധി ബസുകളും ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. ചാലക്കുടി, പുതുക്കാട് നിയോജക മണ്ഡലങ്ങളെ യോജിപ്പിക്കുന്ന പാലം കൂടിയാണ് ഇത്. ദുര്‍ബലാവസ്ഥയിലുള്ള വെള്ളിക്കുളങ്ങര പാലം പൊളിച്ചുനീക്കി വീതികൂട്ടി പാലം നിര്‍മിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനിത വ്യവസായ യൂനിറ്റ് ആരംഭിച്ചു കോടാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂനിറ്റിന് കീഴില്‍ വനിത വ്യവസായ യൂനിറ്റ് ആരംഭിച്ചു. ജില്ല പ്രസിഡൻറ് കെ.വി. അബ്്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.ജി. രഞ്ചിമോന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി, യൂനിറ്റ് ജന. സെക്രട്ടറി ഐ.ആര്‍. അരവിന്ദാക്ഷന്‍, വനിത വിങ് ജില്ല പ്രസിഡൻറ് ഷൈന ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫൗസിയ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story