Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി കമ്പിയിൽ വീണ...

വൈദ്യുതി കമ്പിയിൽ വീണ മരക്കൊമ്പ് അപകട ഭീഷണി

text_fields
bookmark_border
ആമ്പല്ലൂർ: കുറുമാലിപ്പുഴയുടെ നെല്ലായി ഇറിഗേഷന്‍ കടവില്‍ യാകുന്നു. പറപ്പൂക്കരയില്‍നിന്ന് ചെങ്ങാലൂരിലേക്ക് വൈദ്യുതിയെത്തിക്കുന്ന 11 കെ.വി ലൈനിലാണ് മരക്കൊമ്പ് കുരുങ്ങിക്കിടക്കുന്നത്. പുഴക്ക് കുറുകെയുള്ള വൈദ്യുതി കമ്പിയിലായതിനാല്‍ കടവിലെ വഞ്ചിയാത്രക്കാര്‍ ഭീതിയിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദിനേന ഇവിടെ കടത്തുവഞ്ചിയെ ആശ്രയിക്കുന്നുണ്ട്. കമ്പിയില്‍ മരക്കൊമ്പ് തട്ടുന്ന ഭാഗത്ത് കൂട്ടിയുരഞ്ഞ് തീ പാറുന്നുണ്ട്. ഈ ഭാഗത്ത് വൈദ്യുതി കമ്പി പൊട്ടിവീഴുന്നതിനും സാധ്യതയുണ്ട്. വൈദ്യുതി പ്രവഹിക്കുന്നത് നിര്‍ത്തിവെച്ച ശേഷമേ മരക്കൊമ്പ് മുറിച്ചുനീക്കാനാവൂ. ഇതിനായി പലവട്ടം വകുപ്പ് അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പുതുക്കാട് ഗ്രാമപഞ്ചായത്തംഗം ബേബി കീടായി ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story