Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഞ്ഞിക്ക ഇനി ഓർമകളുടെ ...

കുഞ്ഞിക്ക ഇനി ഓർമകളുടെ റീലിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: വേർപാടി​െൻറ വേദനകൾക്കിടയിലും കുഞ്ഞുമുഹമ്മദ് എന്ന സിനിമാലോകത്തെ കുഞ്ഞിക്കയെ കുറിച്ചുള്ള ഒാർമകൾ പങ്കുവെച്ച് സഹൃദയരും നാട്ടുകാരും. കലയോടുള്ള അഭിനിവേശവുമായി എത്തി ചലച്ചിത്ര മേഖലയിൽ എല്ലായിടത്തും സജീവ സാന്നിധ്യമായ ഇൗ കൊടുങ്ങല്ലൂർകാരനുമായുള്ള ആത്മബന്ധവും അനുഭവങ്ങളും സിനിമ രംഗത്തുള്ളവർ പങ്കുവെച്ചു. നാട്ടിലെ സാധാരണക്കാരനായ ആ മനുഷ്യനെ പറ്റി നാട്ടുകാർ പറഞ്ഞതും സിനിമ രംഗത്തുള്ളവർക്ക് പുതിയ അനുഭവവുമായി. എറിയാടി​െൻറ തെരുവിലായിരുന്നു അനുസ്മരണ ചടങ്ങ്. പി. ഭാസ്ക്കരനും നടൻ ബഹദൂറിനും ശേഷം കൊടുങ്ങല്ലൂരിൽനിന്ന് മലയാള സിനിമയിലെത്തിയ പാരമ്പര്യമുള്ള വ്യക്തിയായിരുന്നു കുഞ്ഞുമുഹമ്മദ് എന്ന് സംവിധായകൻ കമൽ അനുസ്മരിച്ചു. സ്വന്തം കർമ മണ്ഡലത്തിൽ തന്നെ മരിച്ചുവീഴുകയെന്ന സൗഭാഗ്യം കുഞ്ഞുമുഹമ്മദിന് ലഭിച്ചുവെന്നും കമൽ പറഞ്ഞു. കമലി​െൻറ സിനിമയിലേക്ക് വഴി കാണിച്ചുകൊടുത്തത് പറഞ്ഞുകൊണ്ടാണ് അനുശോചനത്തിൽ അധ്യക്ഷത വഹിച്ച ആസ്പിൻ അഷറഫ് അനുഭവങ്ങൾ പങ്കുവെച്ചത്. സംവിധായകൻ റയിംസ് കൊടുങ്ങല്ലൂർ, സംവിധായകരായ ആഷിഖ് അബു, അക്കു അക്ബർ, സലിം പടിയത്ത്, എബി ജോസ്, സൂര്യൻ കുനിശ്ശേരി, നടൻ ഷൈൻ ടോം ചാക്കോ, കാമറാമാൻ സുകുമാർ, തിരക്കഥാകൃത്ത് പി.എസ്. റഫീക്ക്, ആർട് ഡയറക്ടർ ബാവ, സിദ്ദീഖ് പറവൂർ, പി.കെ. ബിജു, റാഫി മതിലകം, ഇസ്മായിൽ, എ.കെ. അബ്ദുൽ അസീസ്, യൂസഫ് സഗീർ, ടി.എം. നാസർ, പി.ബി. മൊയ്തു. അബ്്ദുറഹ്മാൻ കടപ്പൂര്, ഡോ. ജോസ് ഉൗക്കൻ, ഇ.വി. രമേശൻ, അബ്ദുൽസമദ്, കെ.കെ. അബ്ദുൽജമാൽ, ബഷീർ, ഷറഫുദ്ദീൻ എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു. നടിമാരായ മഞ്ജു വാര്യരും, ഭാവനയും ഉൾപ്പെടെ സിനിമ രംഗത്തുള്ള ഒട്ടേറെ പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story